കുഞ്ഞുങ്ങളുടെ അഭിരുചി തിരിച്ചറിഞ്ഞവരാണോ നിങ്ങള്‍

മാറി വരുന്ന ജീവിത സാഹചര്യങ്ങൾക്ക് അനുസരിച്ച് ഒരു പാട് കാര്യങ്ങൾ നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. ആദ്യം തന്നെ സന്തോഷവും സമാധാനവും നിറഞ്ഞ ലൈഫ് ഓരോ പൗരനും ലഭ്യമാക്കണം. മനസ്സിന്റെ അസ്വസ്ഥകൾ ഒരു വ്യക്തിയിൽ ഉടലെടുക്കുന്നത് നിത്യേനയുള്ള ജീവിത ശൈലി കൊണ്ടാണ്. ചുരുക്കി പറഞ്ഞാൽ നമുക്ക് ചുറ്റുമുള്ള നമ്മോട് ഇടപെടുന്ന എല്ലാവരും അതിൽ പങ്കാളികളാണ്. ഇങ്ങനെ നോക്കുമ്പോൾ കുടുംബം, ജോലി സ്ഥലം, കൂട്ടുകാർ തുടങ്ങയവരൊക്കെ അതിൽ പെടും. ഇതിൽ കുടുംബത്തിന്റെ പങ്ക് വളരെ വലുതാണ്.

മാതാപിതാക്കൾ കുട്ടിക്കാലം മുതൽ മക്കളെ ശ്രദ്ധിച്ച് വളർത്തണം. ഓരോരുത്തർക്കും അവരുടേതായ ഇഷ്ടങ്ങളും അഭിരുചിയും ഉണ്ടാകും. അതു കൊണ്ട് തന്നെ ഹയർ സെക്കന്ററിക്ക് ശേഷം കരിയർ കണ്ടെത്താനുള്ള സ്വതന്ത്ര്യം കുട്ടികൾക്ക് തന്നെ വിട്ടു കൊടുക്കുക. വർഷങ്ങളായി ഇത് സംബന്ധിച്ച ക്ലാസ്സുകളും മറ്റും കൗൺസലിങ്ങ് മേഖലയിൽ പ്രവർത്തിക്കുന്നവർ സ്കൂളുകളിലൂടെയും മറ്റും എടുക്കാറുണ്ട്. എന്നാൽ, ഈ അവസ്ഥയ്ക്ക് ഉദ്ദേശിച്ച രീതിയിലുള്ള മാറ്റം ഇതുവരെ കാണാൻ സാധിച്ചിട്ടില്ല. പലപ്പോഴും അച്ഛനമ്മമാരുടെ നിർബന്ധ പ്രകാരം കുട്ടികൾക്ക് സ്വന്തം ഇഷ്ടങ്ങൾ ത്യജിക്കേണ്ടി വരുന്നു. പ്രത്യേകിച്ചും സമ്പന്ന കുടുംബത്തിലുള്ളവരെ എടുത്തു നോക്കിയാൽ ഇത് വളരെ കൂടുതലായി കാണാൻ കഴിയും. അവർ തങ്ങളുടെ കുട്ടികളെ മറ്റുള്ളവരുടെ മുന്നിൽ പ്രദർശിപ്പിക്കാൻ ആഗ്രഹിക്കുന്നു.

തൊഴിൽ തിരഞ്ഞെടുക്കുന്ന കാര്യത്തിലും ഈ രീതി തന്നെ തിരഞ്ഞെടുക്കും. കുട്ടിക്കാലം മുതൽ എൻട്രൻസ് കോച്ചിങ്ങിന് അയക്കും. എഴുതി യോഗ്യത തെളിഞ്ഞില്ലെങ്കിൽ പൈസയുടെ പിൻബലം കാണിക്കും. അങ്ങനെ നിർബന്ധ പൂർവ്വം കുട്ടികൾക്ക് താൽപര്യമില്ലാത്ത കോഴ്സുകൾക്ക് അയക്കും. ഇതിന്റെ മാനസ്സിക സംഘർഷത്തിൽ ക്രിമിനൽ സ്വഭാവത്തിൽ വരെയായി പോകുന്നവരുണ്ടത്രെ. മാത്രമല്ല, തുമ്പി കല്ലു ചുമക്കുന്ന പോലെ പഠിച്ച് പരീക്ഷയെല്ലാം പാസ്സായി കഴിഞ് ഒരു സ്ഥാപനത്തിൽ ജോലിക്ക് കയറിയാലോ. അവർക്ക് ശരിയായ രീതിയിൽ സേവനവും നൽകാൻ കഴിയില്ല. അങ്ങനെ അവരെ ആശ്രയിക്കേണ്ടവർ വിഷമത്തിലുമാകുന്ന. വരും തലമുറയെങ്കിലും ഈ അവസ്ഥയിൽ മാറ്റം കൊണ്ടുവരണം. ഇനിയും ഇത് ആവർത്തിക്കാൻ പാടില്ല. ഒന്നിന്റെ പേരിലും സ്വന്തം ഇഷ്ടങ്ങൾ സ്വന്തം കുട്ടികളുടെ മേൽ അടിച്ചേൽപ്പിക്കരുത്.

ഇനി കുട്ടികളുടെ അഭിരുചി കണ്ടെത്താൻ വെബ് സൈറ്റുകൾ ഉണ്ട്. അവകയെ ഡിപ്പന്റ് ചെയ്യുക. കുട്ടികളെ സ്വതന്ത്രമായി വിടണം. അതിലൂടെ മാത്രമേ അവർക്ക് സമാധാനം ലഭിക്കൂ, ഇത് ആണ് സ്നേഹം എന്ന വികാരത്തെ ദൃഢപ്പെടുത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *