ചിമ്പുവിന്റെ ‘മാനാട്’ ടീസര്‍ നാളെ

നടന്‍ ചിമ്പുവിന്റെ 45ാമത്തെ സിനിമയായ ‘മാനാട് ‘എന്ന ചിത്രത്തിന്റെ മലയാളം ടീസ്സര്‍ നാളെ പൃഥ്വിരാജ് സുകുമാരന്‍ റിലീസ് ചെയ്യും. വി ഹൗസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുരേഷ് കാമാച്ചി നിര്‍മ്മിച്ച് വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ‘മാനാട്’ എന്ന പൊളിറ്റിക്കല്‍ ത്രില്ലറാണ്. അബ്ദുള്‍ ഖാലിക്ക് എന്ന യുവാവായിട്ടാണ് കഥാപാത്രത്തെയാണ് ചിമ്പു മാനാടില്‍ അവതരിപ്പിക്കുന്നത്.

മാനാടിന്റെ ടീസര്‍ ചിമ്പുവിന്റെ ജന്മദിനമായ ഫെബ്രുവരി മൂന്നിന് ജന്മദിന സമ്മാനമായി പുറത്തിറങ്ങുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആ ദിവസങ്ങളില്‍ താന്‍ ചെന്നൈ വീട്ടില്‍ ലഭ്യമാകില്ലെന്ന് ആരാധകനോട് ചിമ്പു അറിയിച്ചിരുന്നു.

യുവന്‍ ശങ്കര്‍ രാജ സംഗീതം നല്‍കിയ ചിത്രത്തില്‍ ചിമ്പുവിനെ കൂടാതെ കല്യാണി പ്രിയദര്‍ശന്‍, എസ്.എ ചന്ദ്രശേഖര്‍, എസ്.ജെ. സൂര്യ, കരുണാകരന്‍, ഭാരതിരാജ, അരവിന്ദ് ആകാശ്, മനോജ് ഭാരതിരാജ, പ്രേംജി അമരന്‍, ഉദയ, ഡാനിയല്‍ ആനി പോപ്പ്, രവികാന്ത് എന്നിവര്‍ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം റിച്ചര്‍ഡ് എം.നാഥ് ആണ്.

നവമ്പര്‍ 21ന് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തിരുന്നു. മുഖത്ത് രക്തവും നെറ്റിയില്‍ വെടിയുണ്ടമായി പ്രാര്‍ത്ഥന നടത്തുന്ന ചിമ്പുവിന്റെ മുഖമാണ് പോസ്റ്ററില്‍. ‘A Venkat Prabhu Politics’ എന്ന ടാഗ്ലൈനോടുകൂടിയ പോസ്റ്ററില്‍ മഹാത്മാഗാന്ധിയുടെ ഉദ്ധരണിയുമുണ്ട്. ‘മനുഷ്യരാശിയുടെ വിനിയോഗത്തിലെ ഏറ്റവും വലിയ ശക്തിയാണ് അഹിംസ’ എന്നതാണത്.

Leave a Reply

Your email address will not be published. Required fields are marked *