എന്‍റെ ബാലേട്ടന്’ -സൃഷ്ടികള്‍ ക്ഷണിക്കുന്നു.കൊച്ചി: അന്തരിച്ച പി ബാലചന്ദ്രനെക്കുറിച്ചുള്ള പ്രിയപ്പെട്ടവരുടെ ഓര്‍മ്മകള്‍ സമാഹരിക്കുന്നു. നാടക-സിനിമാ സംവിധായകന്‍,നടന്‍,തിരക്കഥാകൃത്ത്, അദ്ധ്യാപകന്‍ അങ്ങനെ ഒട്ടേറെ വേഷപ്പകര്‍ച്ചകളുള്ള എഴുത്തുകാരനായിരുന്നു അന്തരിച്ച പി ബാലചന്ദ്രന്‍. വലിയ ശിഷ്യഗണങ്ങളുടെയും സുഹൃത്തുക്കളുടെയും സമ്പത്തിനുടമ.എല്ലാവരുടെയും പ്രിയപ്പെട്ട ബാലേട്ടനായിരുന്നു.

സമൂഹത്തിന്‍റെ നാനാതുറയിലുള്ള സുഹൃത്തുക്കളും അദ്ദേഹത്തിന്‍റെ പ്രിയപ്പെട്ടവരും ഓര്‍മ്മകള്‍ പങ്കുവെയ്ക്കുന്ന ‘എന്‍റെ ബാലേട്ടന്’ എന്ന ഈ ഓര്‍മ്മപുസ്തകം എഡിറ്റ് ചെയ്യുന്നത് പത്രപ്രവര്‍ത്തകനും സിനിമാ പി ആര്‍ ഒ യുമായ പി ആര്‍ സുമേരനാണ്. സിനിമ ന്യൂസ് ഏജന്‍സിയുടെ പങ്കാളിത്തത്തോടെയാണ് പുസ്തകം ഒരുങ്ങുന്നത്. പി ബാലചന്ദ്രനുമായുള്ള നിങ്ങളുടെ ഓര്‍മ്മകള്‍ ഈ ഓര്‍മ്മപ്പുസ്തകത്തിലേക്ക് നല്‍കാവുന്നതാണ്.തിരഞ്ഞെടുക്കപ്പെടുന്നവ പ്രസിദ്ധീകരിക്കും. പി ബാലചന്ദ്രന്‍റെ അപൂര്‍വ്വ ചിത്രങ്ങളും ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് പി ആര്‍ സുമേരന്‍ എഡിറ്റര്‍ ‘എന്‍റെ ബാലേട്ടന്’. 9446190254

Leave a Reply

Your email address will not be published. Required fields are marked *