കോമ്പിനേഷന്‍ ഹെയര്‍ ആണോ നിങ്ങളുടേത് ? ഇത് വായിക്കാതെ പോകരുതേ…

എണ്ണമയമുള്ള തലയോട്ടിയും വരണ്ട മുടിയിഴകളുമാണ് എങ്കിൽ അത് കോമ്പിനേഷൻ ഹെയർ ആണ്. ഇത്തരത്തിൽ കോമ്പിനേഷൻ ഹെയർ ഉള്ളവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

  • മുടിയുടെ വേരുകളിൽ നിന്ന് അറ്റം വരെ സെബം എത്താത്തതിന്റെ ഫലമാണ് കോമ്പിനേഷൻ ഹെയർ. അതിനാൽ തലയോട്ടി വളരെയധികം എണ്ണമയമുള്ളതും മുടിയുടെ അറ്റങ്ങൾ വരണ്ടതും പൊട്ടുന്നതുമായി കാണപ്പെടുന്നു. അതിനാൽ ലാക്റ്റിക് ആസിഡ്, ഗ്ലിസറിൻ, സാലിസിലിക് ആസിഡ്, ടീ ട്രീ ഓയിൽ എന്നിവ അടങ്ങിയ ഷാംപൂ തെരഞ്ഞെടുക്കുക. അമിതമായി മുടി കഴുകാതിരിക്കുക. അമിതമായി കഴുകുന്നത് മുടി കേടാകാൻ ഇടയാക്കും. തലയോട്ടിയിൽ നേരിട്ടും മുടിയിഴകളിൽ നേർപ്പിച്ചുമാണ് ഷാംപൂ പുരട്ടേണ്ടത്.
  • മുടിയുടെ മാർദ്ദവം നഷ്ടപ്പെടാതിരിക്കാൻ കണ്ടീഷണർ ഉപയോഗിക്കുക. മുടി വരണ്ടു പോകാതിരിക്കാൻ ഇത് സഹായകമാകും. മുടി പിഴിഞ്ഞ് വെള്ളം നീക്കിയശേഷം മുടിയുടെ മധ്യഭാഗത്തു നിന്ന് താഴേക്ക് കണ്ടീഷണര്‍ പുരട്ടി രണ്ട് മിനിറ്റിന് ശേഷം വെള്ളമൊഴിച്ച് കഴുകണം.
  • ബ്ലോ ഡ്രൈ ചെയ്യുമ്പോൾ കടുത്ത ചൂട് നൽകുന്നത് മുടിക്ക് ദോഷം ചെയ്യും. ചൂടേൽക്കുമ്പോൾ മുടി വരണ്ടതായി മാറും. ഡ്രൈ ചെയ്യും മുമ്പ് ഒരു പ്രൊട്ടക്ടർ പുരട്ടുന്നത് നല്ലതാണ്.
  • ചീപ്പ് തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം, മൃദുവായ പല്ലുകളുള്ള ചീപ്പുകൾ വേണം തെരഞ്ഞെടുക്കാൻ. ഇതുവഴി ശിരോചര്‍മത്തില്‍ നിന്നും സെബം മുടിയുടെ വേരുകളിലേക്ക് ഇറങ്ങാന്‍ സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *