ചെരുപ്പില്‍ വിട്ടുവീഴ്ച വേണ്ട വേണ്ട !!!!!!

സ്റ്റൈലന്‍ സാരിയും ആഭരണങ്ങളും എന്നാല്‍ അഭംഗിയായി കാലിലെ ചെരിപ്പ്… അതെ ആഡംബര വസ്ത്രങ്ങള്‍ക്കും ആഭരണത്തിന്‍റെ കാര്യത്തിലും വീട്ടുവീഴ്ച നമുക്ക് പണ്ടേയില്ല. ചെരുപ്പിന്‍റെ കാര്യം വരുമ്പോള്‍ ഈ ശ്രദ്ധ ആരും കാണിക്കാറുമില്ല. ചെരിപ്പ് ആരുകാണാനാണ് എന്ന ചിന്താഗതിയാണ് പലര്‍ക്കും. എന്നാല്‍ അത് അങ്ങനെയല്ല ചെരിപ്പിന്‍റെ കാര്യത്തിലും നല്ല ശ്രദ്ധ ചെലുത്തണം. ദിവസം മുഴുവന്‍ ആളുകളുടെ ശ്രദ്ധകേന്ദ്രം വധു ആയിരിക്കും.കംഫർട്ടബിൾ അല്ലാത്ത ചെരുപ്പ് നിങ്ങളെ അസ്വസ്ഥയാക്കും.


വധുവിന്‍റെ പാദരക്ഷ തെരഞ്ഞെടുക്കുമ്പോൾ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. വസ്ത്രത്തിനിണങ്ങിയത് മാത്രമല്ല അണിയേണ്ടത്.ബ്രൈഡിന്‍റെ വസ്ത്രങ്ങള്‍ക്ക് അനുയോജ്യമായ വിവിധ പാദരക്ഷകൾ വാങ്ങാം. ഓരോ ഡ്രസ്സിനും ഓരോന്ന് വീതം ആവാം. അതിൽ ചപ്പൽ, സാന്‍റൽ, ഹാഫ് ഷൂസ് തുടങ്ങിയവ ഉൾപ്പെടുത്താം. ഉദാഹരണത്തിന് ലഹങ്കയുടെ കൂടെ രാജസ്‌ഥാനി ചെരിപ്പുകൾ ആണ് നല്ലത്.

മഴക്കാലത്താണ് വിവാഹം നടക്കുന്നതെങ്കിൽ ലെതർ ചെരിപ്പുകൾ വേണ്ട. മഞ്ഞുകാലത്താണെങ്കിൽ പായ്ക്കുള്ള ചെരിപ്പും ചൂട് കാലത്താണെങ്കിൽ ഓപ്പൺ ഫുട്‍വിയറും ധരിക്കാം. ഇഷ്‌ടപ്പെട്ട ചെരിപ്പ് വാങ്ങുന്നതിനു മുമ്പ് അണിഞ്ഞ് നടന്നു നോക്കുക. എന്തെങ്കിലും അസ്വസ്ഥത തോന്നിയാൽ മാറ്റിയെടുക്കണം. കാലിനൊത്ത സൈസ് ആണ് എടുക്കേണ്ടത്.

ഡിസൈൻ അല്ലെങ്കിൽ കളർ ഇഷ്ടപ്പെട്ടതു കൊണ്ട് മാത്രം വാങ്ങരുത്. എല്ലാ നിറവും യോജിക്കണമെന്നില്ല.ഫുട്‍വിയർ ബോഡി ഷേപ്പിന് യോജിച്ചതല്ലെങ്കിൽ എടുക്കരുത്. ഫുൾ ലെംഗ്ത് കണ്ണാടിയിൽ നോക്കിയാൽ ഇത് മനസ്സിലാക്കാനാവും.
വിവാഹ ദിനത്തിൽ അധിക നേരം ചെരിപ്പണിഞ്ഞ് നിൽക്കേണ്ടിവരാറുണ്ട്.

സോഫ്റ്റ് മെറ്റീരിയൽ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.ലൈറ്റ്, ഫ്ളക്സിബിൾ ഫുട്‍വിയർ ആണ് എപ്പോഴും നല്ലത്. അത് മൂവ്മെന്‍റിനെ സഹായിക്കുന്നതാണ്.ചെരിപ്പ് രണ്ട് ദിവസം മുമ്പെങ്കിലും ഇട്ട് പ്രാക്ടീസ് ചെയ്യുന്നത് നല്ലതാണ്. കാലിന് എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥത തോന്നുകയാണെങ്കിൽ മാറ്റിയെടുക്കാനുള്ള സാവകാശം കിട്ടുമെന്ന് മാത്രമല്ല ചെരിപ്പ് കാലിനു സിങ്കാവുവകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *