ഡെങ്കിപ്പനിയെ നിസാരമായി കാണരുത് :

കൊറോണ വ്യാപനത്തിൻറെ കരുതലനിടയിലും ഡെങ്കിപ്പനിയേയും പ്രതിരോധിക്കേണ്ടതുണ്ട്.മഴ പെയ്തുതുടങ്ങിയതോടെ ഇക്കാര്യത്തിലും ശ്രദ്ധ പതിപ്പിക്കണം മഴപെയ്യുന്നത് അലക്ഷ്യമായി പുറത്തുകിടക്കുന്ന വസ്തുക്കളിൽ ശുദ്ധജലം കെട്ടിക്കിടക്കാനിടയാക്കും. ഡെങ്കിപ്പനി പരത്തുന്ന കൊതുക് ശുദ്ധജലത്തിൽ ആണ് മുട്ടയിട്ട് പെരുകുന്നത്. കൂത്താടി നിയന്ത്രണത്തിനായി ഉറവിട നശീകരണം ഉറപ്പാക്കിയില്ലെങ്കിൽ രോഗവ്യാപനം കൂടും. വീടിൻറെ പരിസരം നിരീക്ഷിക്കുന്നതിനും വൃത്തിയാക്കുന്നതിനും ഈ ദിവസം വിനിയോഗിക്കുക. ഉപയോഗശൂന്യമായ പാത്രങ്ങൾ എന്നിവ വലിച്ചെറിയാതെ സുരക്ഷിതമായി സംസ്‌ക്കരിക്കുക, റഫ്രജറേറ്ററിൻറെ പുറകിലെ ട്രേ, ചെടിച്ചട്ടികൾക്കടിയിലെ പാത്രം, അലങ്കാരച്ചെടികളുടെ പാത്രം, വളർത്തുമൃഗങ്ങൾക്ക് തീറ്റ കൊടുക്കുന്ന പാത്രം തുടങ്ങിയവയിലെ വെള്ളം ആഴ്ചയിൽ ഒരിക്കൽ മാറ്റി കൊതുക് വളരുന്നില്ല എന്നുറപ്പാക്കണം. വെള്ളം ശേഖരിച്ച് വയ്ക്കുന്ന പാത്രങ്ങൾ, ടാങ്കുകൾ, സിമൻറ് തൊട്ടികൾ തുടങ്ങിയ ആഴ്ചയിൽ ഒരിക്കൽ നന്നായി ഉരച്ചു കഴുകിയ ശേഷം വെള്ളം ശേഖരിക്കുക.കൊതുക് കടക്കാത്ത വിധം വലയോ, തുണിയോ കൊണ്ട് പൂർണ്ണമായി മൂടുക. കരിക്കിൻതൊണ്ട്, മച്ചിങ്ങ, ചിരട്ടകൾ, കമുകിൻ പാള, മരപ്പൊത്തുകൾ, ടയറുകൾ തുടങ്ങിയവയിൽ വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്. റബ്ബർ തോട്ടത്തിലെ ചിരട്ടകൾ കമഴ്ത്തി വയ്ക്കുക, ടെറസിലേയും സൺഷെയ്ഡിലേയും വെള്ളം ഒഴുക്കിക്കളയുക, പാഴ്‌ച്ചെടുകളും ചപ്പുചവറുകളും യഥാസമയം നീക്കം ചെയ്ത് വീടും പരിസരവും പൊതുസ്ഥലങ്ങളും വ്ൃത്തിയായി സൂക്ഷിക്കുക, അങ്കോലച്ചെടിയുടെ (വേലിച്ചെടിയുടെ) കൂമ്പ് വെട്ടി മാറ്റുക, പ്ലാസ്റ്റിക് വേലിയുടെ അടിഭാഗത്ത് വെള്ളം കെട്ടി നിൽക്കാൻ ഇടയാക്കരുത്.സെപ്റ്റിക്ക് ടാങ്കിൻറെ വെൻറ് പൈപ്പിൻറെ അഗ്രം കൊതുക്വല കൊണ്ട് മൂടിക്കെട്ടുക, പാഴ്‌ച്ചെടികൾ വെട്ടികളയണം, ഉപയോഗിക്കാത്ത കിണർ, കുളം, വെള്ളക്കെട്ട് എന്നിവിടങ്ങളിൽ ഗപ്പി മൽസ്യം വളർത്തുക, വാതിലുകൾ ജനാലകൾ എയർഹോളുകൾ എന്നിവിടങ്ങളിൽ വല പിടിപ്പിക്കുന്നതും കൊതുക്വലയുടെ ശരിയായ ഉപയോഗവും പ്രോത്സാഹിപ്പിക്കുക, ആഴ്ചയിൽ ഒരിക്കൽ കൊതുകിൻറെ ഉറവിട നശീകരണം (ഡ്രൈഡോ ആചരണം) നടത്തണമെന്നു ആരോഗ്യ രംഗത്തെ വിദഗ്ദർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *