ലെഹങ്ക വേണ്ട ജീന്‍സ് മതി ;വൈറലായി വധുവിന്‍റെ വീഡിയോ

വിവാഹദിനത്തില്‍ അല്‍‌പ്പം വെറൈറ്റി ആകാന്‍ ആരാണ് ആഗ്രഹിക്കാത്തത്. ലെഹങ്ക സ്കര്‍ട്ടിന് പകരം റിപ്പ്ഡ് ഡെനിം ജീന്‍സ്ധരിച്ചുനില്‍ക്കുന്ന ഒരു വധുവിന്‍റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍വൈറലാകുന്നത്.

മുദ്ര ഭഗത് എന്ന വധുവാണ് വീഡിയോയിലെ താരം. ബ്രൈഡല്‍ ലുക്കില്‍ നില്‍ക്കുന്ന മുദ്ര പക്ഷേ റിപ്പ്ഡ് ജീന്‍സ് ആണ് സ്കര്‍ട്ടിന് പകരം ധരിച്ചിരിക്കുന്നത്. തനിക്ക് ലെഹങ്ക വേണ്ട എന്നും മണ്ഡപത്തിലേയ്ക്ക് ഇങ്ങനെ പോയാല്‍ മതിയെന്നും മുദ്ര പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. ഇതുകേട്ടതും ബന്ധുക്കള്‍ എല്ലാവരും കൂട്ടച്ചിരിയായിരുന്നു.

വിറ്റി വെഡ്ഡിങ്’ എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. ഏഴ് ലക്ഷത്തോളം പേര്‍ വീഡിയോ ഇതുവരെ കണ്ടുകഴിഞ്ഞു. രസകരമായ കമന്‍റുകളോടൊപ്പം വിമര്‍ശനങ്ങളും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *