ആരാധകന് ട്രക്ക് സമ്മാനിച്ച് ഹോളിവുഡ് സൂപ്പര്‍താരം

ആരാധകന് ട്രക്ക് സമ്മാനിച്ച് ഹോളിവുഡ് താരം ഡ്വൈൻ ജോൺസൺ.തന്റെ കസ്റ്റംമെയ്ഡ് ഫോഡ് റാപ്റ്റർ ട്രക്കാണ് റോക്ക് ആരാധകന് നൽകിയത്. റോക്കിന്റെ ഏറ്റവും പുതിയ ചിത്രമായ റെഡ് നോട്ടീസിന്റെ പ്രദർശനത്തിനിടെയാണ് എല്ലാവരെയും ഞെട്ടിച്ച് കൊണ്ടുള്ള ഈ സംഭവം. ആരാധകർക്കായി സംഘടിപ്പിച്ച പ്രദർശനത്തിൽ തെരെഞ്ഞെടുത്ത ആരാധകരുടെ വിവരങ്ങളെല്ലാം ശേഖരിച്ചിരുന്നു. അതിൽ നിന്ന് തെരഞ്ഞെടുത്ത അർഹനായ ഒരാൾക്കാണ് ഈ ട്രക്ക് സമ്മാനമായി ലഭിച്ചിരിക്കുന്നത്.

https://www.instagram.com/p/CWrA-w5hj7R/


അപ്രതീക്ഷിതമായി വാഹനം ലഭിച്ചതിന്റെ സന്തോഷത്തിൽ കരയുന്ന ആരാധകന്റെ വീഡിയോയും റോക്ക് പങ്കുവെച്ചിട്ടുണ്ട്.ഓസ്കാർ റോഡ്രിഗസ് എന്നയാൾക്കാണ് ട്രെക്ക് ലഭിച്ചിരിക്കുന്നത്. ജീവകാരുണ്യ പ്രവർത്തങ്ങളിൽ സജീവ പ്രവർത്തകനാണ് ഓസ്കാർ. ഓസ്കാറിന് ഈ ട്രക്ക് സമ്മാനിക്കാൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്ന് റോക്ക് പ്രതികരിച്ചു. റെഡ് നോട്ടീസ് എന്ന ചിത്രത്തിൽ ഉപയോഗിച്ചിരുന്ന പോർഷെ ടൈകാൻ നൽകാമായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ പോർഷെ ഈ തീരുമാനത്തോട് വിസമ്മതിച്ചതോടെയാണ് തന്റെ വാഹനം നൽകാൻ റോക്ക് തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *