ഇന്ന് ” ലോക ഭൗമദിനം “

ഭൂമിയെ സംരക്ഷിക്കുക എന്ന സന്ദേശവുമായി ഇന്ന് ലോകഭൗമദിനം. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആശങ്കകള്‍ക്കിടെ ഭൂമിയെ സംരക്ഷിക്കാനുള്ള സന്ദേശവുമായാണ് ഇത്തവണ ഭൗമ ദിനം എത്തുന്നത്. ആധുനിക പരിസ്ഥിതി പ്രസ്ഥാനത്തിന്റെയും പ്രവര്‍ത്തനങ്ങളുടേയും ഉദയത്തിന്റെ ഒര്‍മ്മ പുതുക്കലായാണ് ഏപ്രില്‍ 22 ന് ലോക ഭൗമ ദിനം ആചരിക്കുന്നത്.


1970 ല്‍ അമേരിക്കയില്‍ 20 ദശലക്ഷം പരിസ്ഥിതി സ്‌നേഹികള്‍ അണിനിരന്ന സംരക്ഷണ പ്രഖ്യാപനത്തിന് 50 വയസ്സ് ആകുമ്പോഴും അന്ന് ഉയര്‍ത്തിയ പാരിസ്ഥിതിക പ്രശ്‌നങ്ങളും ആശങ്കകളും അതിനേക്കാള്‍ ഭീകരമായി നിലനില്‍ക്കുന്നു. ഏറെ വര്‍ഷങ്ങള്‍ക്കപ്പുറം മനുഷ്യനെ പിടിച്ചു തിന്നേക്കാവുന്ന ഒരു ഭൂതമായി നിലനിന്നിരുന്ന പാരിസ്ഥിതിക ആശങ്കകള്‍ നേരിട്ടും അല്ലാതേയും മനുഷ്യന്റെ അനുഭവത്തില്‍ വന്ന് തുടങ്ങി. ഭൗമസംരക്ഷണത്തിനായി കാലാകാലങ്ങളില്‍ ആസൂത്രണം ചെയ്യപ്പെട്ട പദ്ധതികളൊന്നും നടപ്പിലാക്കാത്തത് തന്നെയാണ് പ്രധാനകാരണം.


ഈ പശ്ചാത്തലത്തില്‍ കാലാവസ്ഥാ വ്യതിയാനത്തിന് ഊന്നല്‍ നല്‍കി കൊണ്ടാണ് ലോകം ഇന്ന് ഭൗമദിനം ആചരിക്കുന്നത്. കനത്ത കുടിവെള്ള ക്ഷാമം, വരള്‍ച്ച കൃഷിനാശം തുടങ്ങി ചുഴലിക്കാറ്റ് സമുദ്രജലനിരപ്പിലെ അപാകതകള്‍ വരെ എത്തി നില്‍ക്കുന്നു കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങള്‍. വിവിധ രാജ്യങ്ങളില്‍ പരിസ്ഥിതി സംഘടനകളുടെ ആഭിമുഖ്യത്തില്‍ ബോധവത്കരണ പരിപാടികളും റാലികളും ക്ലാസുകളും സംഘടിപ്പിക്കപ്പിച്ചിട്ടുണ്ട്. വംശ നാശം സംഭവിച്ച ജീവജാലങ്ങളുടെ ചിത്രപ്രദര്‍ശനത്തില്‍ തുടങ്ങി, ഭൂമിയുടെ സംരക്ഷണത്തിനും ജീവന്റെ നിലനില്‍പ്പിനും കൈക്കൊള്ളേണ്ട നയപരിപാടികള്‍ വരെ ഇതിന്റെ ഭാഗമാണ്. കേരളത്തിലും ഇന്ത്യയിലെമ്പോടും ഭൗമ ദിനത്തോടനുബന്ധിച്ച് സര്‍ക്കാര്‍ തലത്തിലടക്കം വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്…


മാനവ സംസ്കാരങ്ങളുടെ കളിതൊട്ടിലുകളാണ് നദി തടങ്ങൾ. നദിതട സംസ്കൃതികളിലാണ് മനുഷ്യൻ അവന്റെ ജീവിതമാരംഭിച്ചതും പിച്ച വെച്ച് വളർന്നു വന്നതും. സിന്ധുവും, നൈലും, യുഫ്രാട്ടീസും, ഹോയാങ്കോ യാങ്ങ്റ്റീസും അങ്ങനെ എണ്ണിയാൽ തീരത്തത്ര ചെറുതും വലുതുമായ എത്രയോ സംസ്കുതി വിളയിച്ച നദീ തടങ്ങളെക്കുറിച്ച് നാം പഠിച്ചിരിക്കുന്നു. ഏതൊരു നാടിനും മറവിയുടെ വരൾച്ച ബാധിക്കാത്ത ഇത്തരത്തിലൊരു പുഴ ജീവിതമോ കടൽജീവിതാമോ ഉണ്ടായിരിക്കും


നാടിന്റെ ഊര്ജ്ജത്തിന്റെയും ഉണ്മെഷത്തിന്റെയും ജീവനോപധിയുടെയും പവര് ഹൌസുളായിരിക്കും ഇത്തരം ജലസ്രോതസ്സുകൾ. പുഴയും കാടും, മലകളും, കാട്ടുമൃഗങ്ങളും ഉൾച്ചേരുമ്പോഴായാണ് മനുഷ്യ ജീവിതത്തിന്റെ ഗതിവിഗതികൾ അർത്ഥപൂർണ്ണ മാകുന്നതും, പാരിസ്ഥിതിക സംതുലിനാവസ്ഥ അർത്ഥപൂർണ്ണമാകുന്നതും. പെരിയാറും ഭാരതപ്പുഴയും ചാലിയാറും മീനച്ചിലാറും, മയ്യിയിയും കല്ലായിപ്പുയുമെല്ലാം കേരളിയ സംസ്കാരത്തെയും ജീവിതത്തെയും എത്രമാത്രം സ്വാധീനിച്ചിരുന്നുവെന്നു സിനിമ, കലാ, സാഹിത്യകൃതിതികളിലൂടെ നാം വായിച്ചും കണ്ടും മനസ്സിലാക്കിയിട്ടുണ്ട്. എന്തിനധികം നിങ്ങളുടെ തൊട്ടയൽപ്രദേശത്തുകൂടി ഒഴുകുന്ന പുഴയും ആ പുഴയെ പ്രസവിച്ച കുന്നിൻചരിവുകളും നിങ്ങളെ എത്രമാത്രം സ്വാധിച്ചിരുന്നുവെന്നു എപ്പോഴെങ്കിലും ഓർത്ത് നോക്കിയിട്ടുണ്ടോ? നാടിന്റെ ജീവിതം ഏറെ പോയത് പുഴയിൽ നിന്നാണ് എന്ന് അപ്പോൾ മനസ്സിലാക്കാവുന്നതെയുള്ളൂ.

നമ്മുടെ പ്രകൃതിയുടെ ചലന നിയമങ്ങൽ ക്കനുസ്സരിച്ചു വികസിച്ചു വന്നതല്ല പരിസ്കൃത സമൂഹം എന്ന് നാം വിശേഷിപ്പിക്കുന്ന ആധുനിക സമൂഹം.പ്രകൃതി വിരുദ്ധമായ ജീവിത ശൈലികളുടെ, വിശ്വാസങ്ങളുടെ, മൂല്യങ്ങളുടെ മിഥ്യാഗോപരംതീർത്ത് അതിൽ വളർത്തിയെടുത്തതാണ് ആധുനിക നഗര ജീവിതങ്ങൾ. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തിന്റെ നിർവ്വചനങ്ങൾക്ക് കാര്യമായ വിള്ളലുകൾ സംഭവിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ മനുഷ്യൻ സൃഷ്ടിച്ച സ്വപ്ന ഗോപുരങ്ങൾ ഇടിഞ്ഞു വീഴുകയും ആധുനിക സംസ്കരം നശിക്കുകയും ചെയ്യുമെന്നു പ്രകൃതി തന്നെ നമ്മുടെ കണ്മുന്നില് അടയാളപ്പെടുത്തി തരികയും ചെയ്യാറുണ്ട്. ചെന്നൈ പ്രളയം അതിനുള്ള ഉത്തമ ദൃഷ്ടാന്തമായിരുന്നല്ലോ?.


‘പടിഞ്ഞാറിന്റെ പതനമെന്ന’ (Decline of the west) വിശ്വ വിഖ്യാത ചരിത്രകൃതിയിലൂടെ ഓസ്വാൾഡു സ്പൻഗ്ളർ അത് വളരെ വ്യക്തമായി രേഖപ്പടുത്തിയിട്ടുണ്ട്. ഓരോ സംസ്കാരത്തിനും ജനനവും വളർച്ചയും പതനവും സംഭവിക്കും. പ്രാകൃതസമൂഹത്തിൽ നിന്നും ആരംഭിച്ചു രാഷ്ട്രിയ,ശാസ്ത്രിയ മുന്നേറ്റങ്ങളിലൂടെ വളർന്നു വന്നു ഒരു ക്ലാസ്സിക്കൽ കാലഘട്ടത്തിലേക്ക് പുഷ്കല മാകുന്ന സംസ്കാരങ്ങൾ തുടർന്ന് ജീർണ്ണതയിലേക്ക് കൂപ്പു കുത്തുകയും തകർന്നടിയുകയും ചെയ്യുമെന്നു എന്നദ്ദേഹം ഉദാഹരണസഹിതം വ്യക്തമാക്കുന്നുണ്ട്. ഈ ജീർണ്ണത സൃഷ്ടിക്കുന്നത് മനുഷ്യന്റെ അദമ്യമായ പ്രകൃതി ചൂഷണങ്ങൾ കൊണ്ടായിരിക്കും. പ്രകൃതി വിഭവങ്ങൾ എല്ലാ കാലത്തേക്കുമുള്ള സമ്പത്താണെന്നു നാം വിസ്മരിച്ചു കളയുകയുമാണ്. നമ്മുടെ അമിതമായ ഭോഗാസക്തി ജീവിതത്തിൽ കൂടുതൽ വിഭവങ്ങൾ ആവിശ്യമാക്കിതീര്ക്കുയാണ്. അമിതവിഭവചൂഷണം നടത്തുന്ന ഈ തലമുറ ഭാവി തലമുറയോട് കടുത്ത അനീതിതിയല്ലേ കാണിക്കുന്നത്?. ഒരു മരം വെട്ടിയാൽ ഒരു പുഴ ഇല്ലാതാക്കിയാൽ അതിനൊരു പുനർജ്ജനി അസാദ്ധ്യമാണെന്ന് നാം മറന്നു പോകുകയാണ്.
നമ്മുടെ വികസന പദ്ധതികൾ എങ്ങനെയാണ് നിത്യ ജീവിതത്തെ തകർത്തെറിയുന്നതു എന്ന് നാം കണ്ണും കാതും കൂർപ്പിച്ചു മനസ്സിലാക്കേണ്ടതുണ്ട്.

ആറു മാസത്തോളം മഴ ലഭിച്ചിരുന്ന കേരളം ഇന്ന് കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോൾ ചെന്നയിലതു കണ്ണീർ മഴയായി പെയ്തിറങ്ങിയത് നാം തിരിച്ചറിയെണ്ടതുണ്ട്. ചരിത്രത്തിലോന്നു മില്ലാത്തത്ര ചൂട് കാരണം കേരളമിന്ന് ചുട്ടു വേവുകയാണ്. ചുറ്റുമുള്ള മരങ്ങൾ ഓരോന്നായി വെട്ടി മാറ്റി നാം സ്വൊപ്നതുല്യം പണിത കൊട്ടാരസദൃശ്യമായ മണിമാളിക ഫാനോ ഏസിയോ ചതിച്ചാൽ ഇന്ന് നമുക്ക് വേണ്ടാതാകുന്ന സ്ഥിതി വിശേഷത്തിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു. നിഴലുകളില്ലത്ത വീടും പരിസരവും മനുഷ്യവാസയോഗ്യമല്ലാതാകുക


സ്വാഭാവികമാണല്ലോ? പ്രകൃതിയുടെ സമതുലിതാവസ്ഥ മനുഷ്യര് തകർത്തിത്തിന്റെ ദുരന്ത ഫലം. നദികൾ ഒരു ദേശത്തിന്റെ കണ്ണുകളാണ് ആ കണ്ണുകളെ കുത്തിപൊട്ടിച്ചു വൻകിട രമ്മ്യഹര്മ്മിങ്ങൾ ഉയർത്തുന്നവർക്ക് ലാഭക്കൊതി മാത്രമേ കാണു. പെയ്തിറങ്ങുന്ന വള്ളം ഒഴുകി പോകാനാകാതെ വീർപ്പു മുട്ടുമ്പോൾ പൊലിഞ്ഞു പോകുന്നത് സാധാരണക്കാരുടെ സ്വൊപ്നങ്ങളാണ്. പുഴയെ നശിപ്പിച്ചു വൻ വികസന പദ്ധതിയോരുക്കുന്നവരും,കുടിവെള്ളം ഊറ്റിയെടുത്തു വൻ വികസനം സാധ്യമാക്കിയവരും നാളെ ഇത്തരത്തിലുള്ള പല ചോദ്യങ്ങൾക്കും ഉത്തരം പറയേണ്ടതായി വരും. നമുക്ക് വൈദ്യതി വേണം അതോടപ്പം പുഴയും വേണമെന്നോർത്തുകൊണ്ടുള്ള വികസന സങ്കൽപ്പമായിരിക്കണം നാം ലക്ഷ്യമിടെണ്ടത്. സംസ്ഥാന മലിനികരണ ബോര്ഡ് നടത്തിയ അഭിപ്രായ സർവെയിൽ പൊതു ജനങ്ങളുടെ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയ ഒരു പദ്ധതിയാണ് അതിരപ്പള്ളി ജല വൈദ്യുത പദ്ധതി. അതുപോലെ തന്നെ ആറന്മുളയിൽ പാടവും തോടും നികത്തി വിമാനത്താവളം വേണോമോയെന്നു നാം പുന:പരിശോധിക്കണം.

മാധവ് ഗാഡ്ഗിൽ, കസ്തൂരി രംഗൻ കമ്മറ്റി റിപ്പോർട്ടുകളിൽ ഏതാണ് നമ്മുടെ പരിസ്ഥിതിക്ക് കൂടുതൽ അഭികാമ്യമെന്നു പഠിച്ചു കക്ഷിരാഷ്ട്രിയ താൽപര്യത്തിനതീതമായി നടപ്പാക്കാനുള്ള ആര്ജ്ജവം ഗവേര്മെന്റ്റ് കാണിക്കണം. അതിനെതിരായുള്ള വിയോജിപ്പ് ആരുടെ ഭാഗത്ത് നിന്നായാലും അവഗണിക്കണം.


പാരിസ്ഥിതിക്കാഘാതമാകുന്ന ഒരു നയവും നടപ്പിലാക്കില്ല എന്നൊരു പൊതു നിലപാട് ഭരണകൂടം കൈക്കൊള്ളേണ്ടാതയുണ്ട്. അതിനു ആദ്യം വേണ്ടത് നമ്മുടെ ഗവേർമെന്റുകൾക്ക് വ്യക്തമായൊരു പരിസ്ഥിതിക നയമാണ്. അതുണ്ടോ എന്ന് മാറി മാറി വരുന്ന ഗവർമെന്റുകൾ പരിശോധിക്കണം. പരിസ്ഥിതിക്ക് വേണ്ടിയുള്ള ജനകിയ എതിർപ്പുകളെല്ലാം വികസന വിരോധം വെച്ച് കൊണ്ടുള്ളതല്ലെന്നു ജനങ്ങളും ചില രാഷ്ട്രിയ പാർട്ടികളും തിരിച്ചറിയുകയും വേണം. ” മക്കൾക്ക് നല്ല വിദ്യാഭ്യാസവും ബാങ്ക് ബാലൻസും കരുതുന്ന നാം അവർക്ക് ഇവിടെ ജീവിച്ചു പോകാൻ പറ്റിയൊരു പാരിസ്ഥിതിക അവസ്ഥയും നില നിർത്തികൊണ്ട് പോകാൻ ബാധ്യസ്ഥ മാണ്. അതിനായി പഴം തിന്നുന്ന അവരെകൊണ്ട് അതിന്റെ വിത്ത് പാകാനും പഠിപ്പിച്ചേ മതിയാകൂ. ഈ ഭൂമിയെ നില നിരത്തികൊണ്ട് പോകാനുള്ള ബാധ്യത നാം തന്നെ ഏറ്റടുക്കണം.

കടപ്പാട്

Leave a Reply

Your email address will not be published. Required fields are marked *