ബിഗ് സലൂട്ട് ദർപൻ ആലുവാലിയ

ഡോക്ടര്‍ ആയതിന് ശേഷമാണ് തന്‍റെ പ്രൊഫഷന്‍ ഇതല്ല എന്ന തിരിച്ചറിവ് ദർപൻ ആലുവാലിയയ്ക്ക് ഉണ്ടായത്.പീന്നീട് അങ്ങോട്ട് തന്‍റെ ആഗ്രഹപൂര്‍ത്തീകരണത്തിനുള്ള പരിശ്രമങ്ങളാണ് അവര്‍ നടത്തിയത്. ഒടുവില്‍ ഐപിഎസ് പട്ടം അവര്‍ കരസ്ഥമാക്കി. അതെ ഇത് ദര്‍പന്‍ ആലുവാലിയയുടെ കഥയാണ്. അവരുടെ നേട്ടങ്ങളുടെ പരിശ്രമങ്ങളുടെ ആഴം അവരെ തന്‍റെ ലക്ഷ്യത്തിലേക്ക് എത്തിച്ചിരിക്കുകയാണ്.

ദർപൻ ആലുവാലിയയുടെ കഥകുറച്ച് വ്യത്യസ്മായിട്ട് നമുക്ക് തോന്നാം.പഞ്ചാബിലെ പാട്യാലയിലുള്ള ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നിന്നാണ് 2017-ൽ ദർപൻ എം.ബി.ബി.എസ്. പൂർത്തിയാക്കിയത്. ബിരുദം നേടിയ ദർപൻ അതിനുശേഷം പിങ്ക് ലിങ്ക് ക്യാംപെയ്ൻ എന്ന എൻ.ജി.ഒ.യ്ക്കൊപ്പം ചേർന്ന് സ്ത്രീകൾക്കുവേണ്ടി സത്നാർബുദം സ്ക്രീനിങ് ക്യാംപുകൾ സംഘടിപ്പിച്ചു.

സർക്കാർ ആരോഗ്യകേന്ദ്രത്തിൽ കുറച്ചുനാൾ ജോലി ചെയ്തതോടെ തനിക്ക് സിവിൽ സർവീസ് നേടണമെന്നും ഒരു പോലീസ് ഉദ്യോഗസ്ഥയാകണമെന്നും ദർപൻ ആഗ്രഹിച്ചു. ദർപന്റെ മുത്തച്ഛൻ നരീന്ദർ സിങ് പഞ്ചാബ് പോലീസിന്റെ ഭാഗമായിരുന്നു. ഡിസ്ട്രിക്ട് അറ്റോർണിയും ചീഫ് ലോ ഇൻസ്ട്രക്ടറുമായിരുന്നു അദ്ദേഹം.

‘മുത്തച്ഛനിലൂടെയാണ് പോലീസിലേക്കെത്താനുള്ള ആഗ്രഹം എന്നിലുണ്ടായത്. കുറെ വർഷം മുമ്പ് അദ്ദേഹം പോലീസിൽ നിന്ന് വിരമിച്ചുവെങ്കിലും അദ്ദേഹത്തിൽനിന്ന് ഒരു സമൂഹത്തിൽ പോലീസ് എത്രത്തോളം സ്വാധീനം ചെലുത്തുമെന്ന് ഞാൻ അറിഞ്ഞു. അതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പോലീസാകാൻ ഞാൻ തീരുമാനിച്ചത്’-ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ദർപൻ പറഞ്ഞു.

രണ്ടാമത്തെ ശ്രമത്തിലാണ് ദർപന് ഐ.പി.എസ്. കിട്ടിയത്. 73-ാമത് ബാച്ചിൽ ഒന്നാം റാങ്ക് നേടിയാണ് ദർപൻ ഐ.പി.എസിൽ എത്തിയത്. പരിശീലനത്തിനിടെ മനുഷ്യക്കടത്തിന് ഇരയായവരുമായി സമ്പർക്കം പുലർത്താൻ അവർക്ക് കഴിഞ്ഞു. പോലീസ് സേവനങ്ങളുടെ പ്രധാന്യം ദർപന് ഈ സംഭവത്തിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞു.

‘ഡോക്ടറിൽനിന്ന് പോലീസ് ഉദ്യോഗസ്ഥ ആകുമ്പോൾ കരിയർ മാറുകയല്ല, മറിച്ച് ഞാൻ എന്താണോ മുമ്പ് ചെയ്തത് അത് കുറച്ചുകൂടി വിശാലമാകുകയാണ് ചെയ്തത്. പുതിയ ചുമതലയിൽ ഞാൻ കുറച്ചുകൂടി ആളുകൾക്ക് അടുത്തേക്ക് എത്തി, പ്രത്യേകിച്ച് സ്ത്രീകളുടെ. ഏതൊരു അടിയന്തിരസാഹചര്യം വന്നാലും പ്രതിസന്ധി വന്നാലും ആളുകൾ ആദ്യമെത്തുക പോലീസ് ഉദ്യോഗസ്ഥരുടെ അടുത്തായിരിക്കും’-ദർപൻ വ്യക്തമാക്കി.

വളരെ പ്രത്യേകതകൾ നിറഞ്ഞ ജീവിതമാണ് ദർപന്റത്. ഒരുപാട് സാമൂഹിക പ്രവർത്തനങ്ങളും ഗവൺമെന്റ് സർവീസിലിരിക്കെ അദ്ദേഹം ചെയ്തിട്ടുണ്ട്. ഏവർക്കും മാതൃകയാക്കാവുന്ന ജീവിതം.

Leave a Reply

Your email address will not be published. Required fields are marked *