കണ്ണിന്‍റെ സൗന്ദര്യത്തിന്‌ ഭക്ഷണത്തിന്‍റെ പങ്ക്?


കണ്ണിന്‍റെ മനോഹാരിതയ്ക്ക് ഭക്ഷണത്തിന് വളരെ പ്രാധാന്യമുണ്ട്. ഏതൊക്കെ തരത്തിലുള്ള ഭക്ഷണമാണ് കണ്ണിന്‍റെ ഭംഗി കൂട്ടുന്നതെന്ന് നമുക്ക് നോക്കാം.

വെള്ളരി നീര്‌ ഒരു ഗ്ലാസ്‌ പതിവായി കഴിക്കുക.

ദിവസവും ഇരുപത്‌ മില്ലി ലിറ്റര്‍ നെല്ലിക്കാനീര്‌ കുടിക്കുകവഴി കണ്ണുകള്‍ തിളക്കമുള്ളതാകും.

കാരറ്റ്‌ അരിഞ്ഞുണങ്ങി പൊടിച്ച്‌് ഒരു ടേബിള്‍ സ്‌പൂണ്‍ വീതം പതിവായി കഴിക്കുക.

മുരിങ്ങയില തോരന്‍ പതിവായി കഴിക്കുക.

വിറ്റാമിന്‍ എ, ഇ, സി അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം ഉപയോഗിക്കുക.

ചീര, പച്ച ബീന്‍സ്‌, കാരറ്റ്‌, പച്ചക്കറികള്‍, ചെറുപയര്‍, തക്കാളി, കാബേജ്‌, മുട്ട, പാല്‍, വെണ്ണ, മുന്തിരി, ചോളം, ഓറഞ്ച്‌, ആപ്പിള്‍, ഉണങ്ങിയ ആപ്രിക്കോട്ട്‌, മാതളനാരങ്ങ ഇവ ധാരാളം കഴിച്ചാല്‍ കണ്ണുകള്‍ക്ക്‌ നല്ല തിളക്കവും നിറവും കിട്ടും.

കൂടുതല്‍ ഉപ്പ്‌, പുളി, എരിവ്‌ എന്നിവ ഒഴിവാക്കുക. കൃത്രിമ പാനീയങ്ങള്‍, ഫാസ്‌റ്റ് ഫുഡ്‌, ജങ്ക്‌ ഫുഡ്‌ ഇവ ഒഴിവാക്കുക. ദിവസവും തവിട്‌ കഴിച്ചാല്‍ കണ്‍പീള അടിയുന്നത്‌ ഒഴിവാക്കാം. തഴുതാമ നീര്‌ അരിച്ചെടുത്ത്‌ മുലപ്പാല്‍ ചേര്‍ത്ത്‌ കണ്ണിലെഴുതിയാല്‍ ചൊറിച്ചില്‍ മാറും.

നെയ്യ്‌ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
കണ്ണിനുള്ളില്‍ ഒഴിക്കുന്ന ഔഷധങ്ങള്‍ ഒരു വിദഗ്‌ധനായ ആയുര്‍വേദ ഡോട്‌റുടെ നിര്‍ദേശപ്രകാരം മാത്രം ഉപയോഗിക്കുക.

Leave a Reply

Your email address will not be published. Required fields are marked *