“പത്തൊൻപതാം നൂറ്റാണ്ട്” നാലാമത്തെ ക്യാരക്ടർ പുറത്ത്


വിനയൻ സംവിധാനം ചെയ്യുന്ന “പത്തൊൻപതാം നൂറ്റാണ്ട്” എന്ന ചിത്രത്തിന്റെ നാലാമത്തെ ക്യാരക്ടർ
പോസ്റ്റർ റിലീസായി.പ്രിയതാരം ദീപ്തി സതി അവതരിപ്പിക്കുന്ന വലിയ കോവിലകത്തെ സാവിത്രി തമ്പുരാട്ടിയെയാണ്
സംവിധായകൻ വിനയൻ തന്റെ ഫേയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തത്.


വിദ്യാസമ്പന്നയും സുന്ദരിയുമായിരുന്ന സാവിത്രി തമ്പുരാട്ടി രാജ സദസ്സിൽ പോലും നൃത്തം അവതരിപ്പിക്കുന്ന നല്ലൊരു നർത്തകിയും കൂടി ആയിരുന്നു.. ആ കാലഘട്ടത്തിൽ തിരുവിതാംകുറിലെ താണജാതിക്കാർ അയിത്തത്തിൻെറ പേരിൽ അനുഭവിക്കുന്ന യാതനകൾ നേരിൽ കണ്ട സാവിത്രിയുടെ മനസ്സ് വല്ലാതെ ആകുലപ്പെട്ടു..നന്നേ ചെറുപ്പമാണങ്കിലും മനക്കരുത്തുള്ള സ്ത്രീത്വവും, അശരണരോടു ദീനാനുകമ്പയുള്ള മനസ്സുമായി ജീവിച്ച സാവിത്രിക്കുട്ടിക്കു പക്ഷേ നേരിടേണ്ടി വന്നത് അഗ്നി പരീക്ഷകളായിരുന്നു.


ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലൻ നിർമ്മിച്ച് വിനയൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് “പത്തൊന്‍പതാം നൂറ്റാണ്ട് “. നവോത്ഥാന നായകനും ആരെയും അതിശയിപ്പിക്കുന്ന ധീരനും പോരാളിയുമായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന കേന്ദ്ര കഥാപാത്രത്തെ യുവ താരം സിജു വിത്സന്‍ അവതരിപ്പിക്കുന്നു.

അനൂപ്മേനോൻ,ചെമ്പൻവിനോദ്,സുധീർ,സുരേഷ്ക്യഷ്ണ,ടിനിടോം,വിഷ്ണുവിനയ്,ഇന്ദ്രൻസ്,രാഘവൻ,അലൻസിയർ,മുസ്തഫ, സുദേവ് നായർ, ജാഫർ ഇടുക്കി,ചാലിപാല,ശരണ്‍,മണികണ്ഠൻ ആചാരി,സെന്തിൽക്യഷ്ണ,ഡോക്ടര്‍ ഷിനു, വിഷ്ണു ഗോവിന്ദ്,സ്പടികം ജോർജ്,സുനിൽ സുഗത,ജയന്‍ ചേർത്തല, ബൈജു എഴുപുന്ന,സുന്ദര പാണ്ഡ്യൻ. ആദിനാട് ശശി, മന്‍രാജ്,പൂജപ്പുര, രാധാക്യഷ്ണൻ, ജയകുമാർ,നസീർ സംക്രാന്തി, ഹരീഷ് പേങ്ങന്‍, ഗോഡ്സണ്‍, ബിട്ടു തോമസ്. മധു പുന്നപ്ര,ഷിനു ചൊവ്വ,ടോംജി വര്‍ഗ്ഗീസ്,സിദ്ധ് രാജ്,ജെയ്സപ്പന്‍, കയാദു,ദീപ്തി സതി, പൂനം ബജ്വ,രേണു സൗന്ദർ,വർഷ വിശ്വനാഥ്,നിയ, മാധുരി ബ്രകാൻസ,ശ്രീയ ശ്രീ,സായ് കൃഷ്ണ, ബിനി,അഖില പുഷ്പാംഗദൻ, റ്റ്വിങ്കിൾ ജോബി തുടങ്ങിയ ഒട്ടേറെ താരങ്ങളും നൂറിലധികം ജൂനിയര്‍ ആർട്ടിസ്റ്റുകളും അഭിനയിക്കുന്ന ചിത്രമാണ് “പത്തൊൻപതാം നൂറ്റാണ്ട് ” .

ഷാജികുമാർ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം ജയചന്ദ്രന്‍ സംഗീതം പകരുന്നു.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- വി സി പ്രവീൺ, ബൈജു ഗോപാലൻ,ക്യഷ്ണമൂർത്തി,പ്രൊജക്ട് ഡിസെെനര്‍-ബാദുഷ, കലാസംവിധാനം-അജയൻ ചാലിശ്ശേരി, എഡിറ്റിങ്- വിവേക് ഹർഷൻ. മേക്കപ്പ്- പട്ടണം റഷീദ്, കോസ്റ്റും- ധന്യാ ബാലക്യഷ്ണൻ, സൗണ്ട് ഡിസൈൻ സതീഷ്,സ്റ്റില്‍സ്-സലീഷ് പെരിങ്ങോട്ടുക്കര, പരസ്യകല-ഓള്‍ഡ് മോങ്ക്സ്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-രതീഷ് പാലോട്,അസോസിയേറ്റ് ഡയറക്ടര്‍-ഉബെെനി യൂസഫ്,അസിസ്റ്റന്റ് ഡയറക്ടര്‍-സംഗീത് വി എസ്,അര്‍ജ്ജുന്‍ എസ് കുമാര്‍,മിഥുന്‍ ബാബു സഞ്ജയ്,അജയ് റാം,ശരത്ത് എം എസ്.


അളകനന്ദ ഉണ്ണിത്താൻ,ആക്ഷന്‍-സുപ്രീം സുന്ദര്‍,രാജശേഖന്‍,മാഫിയ ശശി,പ്രൊഡക്ഷൻ കണ്‍ട്രോളര്‍-ഇക്ബാല്‍ പാനായിക്കുളം,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്,രാജന്‍ ഫിലിപ്പ്,ഷെറിന്‍ സ്റ്റാന്‍ലി,പ്രൊഡക്ഷന്‍ മാനേജര്‍-ജിസ്സണ്‍ പോള്‍,റാം മനോഹര്‍,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *