തീ

തീയായ് പറന്നെന്റെ അച്ഛൻ
കൂടെ ഒന്നായ് മറഞ്ഞെന്റെയമ്മ

ആറടിമണ്ണിൽ അടക്കാൻ
നെഞ്ചു നീറിപ്പുകഞ്ഞു ഞാൻ നിന്നു

കോടികൾ നേടുവാനല്ല
ഒന്നുകേറിക്കിടക്കുവാൻ വേണ്ടി

കൂരയൊന്നുണ്ടാക്കി ഞങ്ങൾ
ഭൂമി ദേവിതൻ മടിത്തട്ടിലിവിടെ

ജി.കണ്ണനുണ്ണി

Leave a Reply

Your email address will not be published. Required fields are marked *