പെരുമ്പാമ്പിനെ ഉമ്മ വെച്ച് യുവതി ; വൈറൽ ആകാൻ വേണ്ടിയോയെന്ന് വിമര്‍ശനം

സമൂഹമാധ്യമങ്ങളിൽ കുറച്ചുദിവസങ്ങളായി പ്രചരിക്കുന്ന ഒരു വീഡിയോ ആണ് പെരുമ്പാമ്പിനെ ചേർത്തുപിടിച്ച് ഓമനിക്കുന്ന ഒരു യുവതിയുടെ വീഡിയോ. കുറച്ചു സമയം കൊണ്ട് ലക്ഷക്കണക്കിന് കാഴ്ചക്കാർ ആണ് ഇതേറ്റെടുത്തത്. റോയൽ പൈത്തൻസ് (@royal _ pythons) എന്ന് ഇൻസ്റ്റഗ്രാം പേജിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്.

https://www.instagram.com/p/CVbRwsRlVX-/


പാമ്പിനെ മുഖത്തേക്ക് ചേർത്തുപിടിച്ച് ഓമനിക്കുന്ന യുവതിയാണ് ഈ വീഡിയോയിൽ ഉള്ളത്. ഒപ്പം അതിനെ ചുംബിക്കുന്നതും കാണാം. നിരവധി ആളുകളാണ് വീഡിയോയ്ക്ക് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ ഇട്ടിരിക്കുന്നത്. ഭൂരിഭാഗം ആളുകളും യുവതിയെ ശകാരിച്ചു കൊണ്ടുള്ള കമന്റുകൾ ആണ് കുറിച്ചിരിക്കുന്നത്. പാമ്പു പോലുള്ള ജീവികളെ അവരുടെ വഴിക്ക് വിടാതെ സമൂഹമാധ്യമങ്ങളിൽ വൈറലാകാനായി ഉപയോഗിക്കരുതെന്ന് വിമർശിച്ചുകൊണ്ട് നിരവധിപേരാണ് രംഗത്തെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *