സിംബയുടെ ചെവിയാണ് ഹൈലൈറ്റ്

പത്തൊന്‍പത് ഇഞ്ച് വലിപ്പമുണ്ട് സിംബ എന്ന ആട്ടിന്‍ കുട്ടിയുടെ ചെവികള്‍ക്ക്. ആട് ജനിച്ചിട്ട് ഏതാനും ​ദിവസങ്ങളായതേ ഉള്ളൂ. ഇന്നവന്‍ നാടിന്‍റെ കുഞ്ഞ് സെലിബ്രേറ്റിയാണ്.

.

സിംബ നടക്കുമ്പോൾ അവ തറയിൽ മുട്ടുന്ന തരത്തിലാണുള്ളത് ചെവിയുള്ളത്. നൂബിയൻ ഇനത്തില്‍പ്പെട്ട ആടാണ് സിംബ. ഈ ആടുകള്‍കളുടെ ചെവിക്ക് മറ്റ് ആടുകളെ അപേക്ഷിച്ച് അല്‍പ്പം നീളം ഉണ്ടായിരിക്കും.പാകിസ്ഥാനിലെ നഗ്രയിലെ ഒരു ആട് ഫാമിലാണ് സിംബ ജനിച്ചത്.മുഹമ്മദ് ഹസൻ നരേജോയാണ് സിംബയുടെ ഉടമ. ‘സിംബ ഉടൻ തന്നെ ഗിന്നസ് ലോക റെക്കോർഡ് ഉടമയാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു’ എന്നാണ് നരേജോ പറയുന്നത്.

ഇതുവരെ വലിപ്പമുള്ള ചെവിയുടെ പേരിൽ ​ഗിന്നസ് റെക്കോർഡ് നേടിയ ആടുകളൊന്നും തന്നെ ഇല്ല. എന്നാൽ, വലിയ ചെവിയുടെ പേരിൽ ​ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ നായകളുണ്ട്. സിംബയുടെ നീളമുള്ള ചെവികൾ ഒരുപക്ഷേ ജനിതക വൈകല്യത്തിന്റെയോ മറ്റോ ഫലമായിരിക്കാം. പക്ഷേ അവന് മറ്റ് ആരോ​ഗ്യപ്രശ്നങ്ങളൊന്നും തന്നെ ഇല്ല. ആടുകൾക്ക് സാധാരണയായി നീളമുള്ള ചെവികളായിരിക്കും,

Leave a Reply

Your email address will not be published. Required fields are marked *