‘കുമ്പളങ്ങിനൈറ്റ്സ്’ ജീവിതത്തിലെ ടേണിംഗ് പോയന്‍റ് ;ഗ്രേസ് ആന്‍റണി

ഹാപ്പി വെഡ്ഡിങ്ങ് എന്ന ചിത്രത്തിലൂടെ മലയാള സിനിമാ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ച നടി ആണ് ഗ്രേസ് ആന്റണി. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ തന്റെ ചില കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുകയാണ് താരം.ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെ നവംബര്‍ 12 ന് റിലീസ് ചെയ്യുന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായിട്ട് താരം കൊടുത്ത ഒരു ഇന്റർവ്യൂ ആണ് വൈറലായിരിക്കുന്നത്.

ആദ്യത്തെ ഒഡിഷനില്‍ തന്നെ എങ്ങിനെയെങ്കിലും സിനിമയില്‍ അഭിനയിക്കണം എന്നതായിരുന്നു തന്റെ ആഗ്രഹം എന്ന് ഗ്രേസ് ആന്റണി പറയുന്നു. ഹാപ്പി വെഡ്ഡിങ് എന്ന ചിത്രത്തിന്റെ ഒഡിഷന് വേണ്ടിയാണ് ആദ്യം പോയത്. ആദ്യ ഒഡിഷനില്‍ തന്നെ അവസരം കിട്ടുകയും ചെയ്തു. ചെറുപ്പം മുതലേ ഡാന്‍സും നാടകവും എല്ലാം ചെയ്യുന്നത് കൊണ്ട് തനിയ്ക്ക് സ്റ്റേജ്ഫിയര്‍ എന്നൊരു സംഭവം ഉണ്ടായിരുന്നില്ല. ആ പാട്ട് പാടുന്ന സീന്‍ ആണ് ഓഡിഷന് ചെയ്യാന്‍ ആവശ്യപ്പെട്ടത്. യാതൊരു മടിയും ഇല്ലാതെ ചെയ്യാനും പറ്റി.

ഹാപ്പി വെഡ്ഡിങ് എന്ന ചിത്രം ചെയ്യുമ്പോള്‍ എനിക്ക് വലിയ ധാരണ ഒന്നും ഉണ്ടായിരുന്നില്ല. ചെയ്യാന്‍ പറഞ്ഞത് മടിയില്ലാതെ ചെയ്തു. എന്നാല്‍ കുംബളങ്ങി നൈറ്റ്‌സ് അങ്ങനെ ആയിരുന്നില്ല. ഞാനൊരുപാട് ആക്ടീവ് ആയ ആളാണ്. ആ എന്നോട് ഒതുങ്ങാന്‍ ആവശ്യപ്പെട്ടാല്‍ അതിനൊരു എഫേര്‍ട്ട് ഇടേണ്ടതുണ്ട്. ആ കഥാപാത്രമായി തന്നെ മുഴുനീളം നില്‍ക്കണം. ക്യാമറ എതിലെ പോകുന്നു, ഏത് പ്രോപ്പര്‍ട്ടി കൈയ്യില്‍ വേണം, ലുക്ക് എങ്ങോട്ട് പോകണം തുടങ്ങിയ കാര്യങ്ങളൊക്കെ തലയിലൂടെ പോകും. പിന്നെ ഫഹദ് ഫാസിലിനെ പോലൊരു നടനൊപ്പം അഭിനയിക്കുമ്പോള്‍, പിടിച്ച് നില്‍ക്കേണ്ടതുള്ളത് കൊണ്ട് കുറച്ചധികം കഷ്ടപ്പെട്ട് തന്നെയാണ് സിനിമ ചെയ്തത്.

സിനിമ അഭിനയം എന്നത് ചെറിയ പണിയല്ല എന്ന തിരിച്ചറിവ് വന്നത് കുമ്പളങ്ങി നൈറ്റ്‌സിലെ സിനിമി ജീവിതത്തിലേക്ക് വന്ന ശേഷമാണ്. സിനിമയെ സീരിയസ് ആയി കണ്ടതും, ആളുകള്‍ എന്നെ തിരിച്ചറിയാന്‍ തുടങ്ങിയതും എല്ലാം കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിന് ശേഷമാണ്. ശരിക്കും കരിയറിലും ജീവിതത്തിലും ടേണിങ് പോയിന്റ് എന്ന് പറയാം.

ഒരു സിനിമയിലേക്ക് നമ്മളെ സെലക്ട് ചെയ്തു എന്ന് അറിയുന്ന നിമിഷം മുതല്‍ ആ കഥാപാത്രത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങും. കഥ വായിക്കുന്നത് മുതല്‍, കഥാപാത്രത്തെ കുറിച്ചും മറ്റും കൂടുതല്‍ പറയും. യലോഗുകള്‍ എങ്ങിനെയൊക്കെ പറയാം എന്ന് നോക്കും. പിന്നെ ഷൂട്ടിങ് തുടങ്ങുന്നത് വരെ കാണുന്ന ഓരോരുത്തരെയും നിരീക്ഷിക്കാന്‍ തുടങ്ങും. നമുക്ക് കിട്ടിയ കഥാപാത്രത്തിന് ആ കാണുന്ന ആളുകളില്‍ നിന്ന് എന്തൊക്കെ എടുക്കാന്‍ പറ്റും എന്ന് നോക്കും… നില്‍പ്പും നടപ്പും സംസാരവും എല്ലാം ശ്രദ്ധിയ്ക്കും. പിന്നെ കാണുന്ന സിനിമകളും എന്നെ ഇന്‍സ്പയര്‍ ചെയ്യാറുണ്ട്.

റാപ്പിഡ് ഫയര്‍ റൗണ്ടില്‍ പ്രണയിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ അതെ എന്ന് ഗ്രേസ് മറുപടി നല്‍കി. ആ പ്രണയം ബ്രേക്കപ്പ് ആകുകയും ചെയ്തു. ജെനുവില്‍ അല്ല എന്ന് തോന്നിയത് കൊണ്ടാണത്രെ ബ്രേക്കപ്പ് ആയത്.ഒരു ചോദ്യത്തിനിടെ അഭിനയിക്കുന്നതിൽ മാത്രമല്ല, ഫാഷൻ, ഭക്ഷണം തുടങ്ങിയവയുടെ കാര്യത്തിലും താന്‍ ബെസ്റ്റ് ആണ് എന്ന് ഗ്രേസ് പറഞ്ഞു. അതു പോലെ ഇഷ്ട വിനോദം.സിനിമ കാണുന്നതാണ് എന്നും നടി വെളിപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *