എണ്ണപുരട്ടുന്നത് ശീലമാക്കൂ… ആരോഗ്യമുള്ള മുടി സ്വന്തമാക്കൂ..

ആഴ്ചയിൽ 2 ദിവസം മുടിയിൽ എണ്ണ തേയ്ക്കേണ്ടത് അത്യാവശ്യമാണ്. ഇതുമൂലം, മുടി മൃദുവും തിളക്കവുമുള്ളതായി മാറുന്നു. കൃത്യമായ ഇടവേളകളിലുള്ള എണ്ണ തേച്ചുള്ള കുളി മുടിയുടെ പ്രോട്ടീൻ നിലനിർത്തുന്നു. എല്ലാ സീസണിലും എണ്ണ തേക്കുന്നത് നല്ലതാണ്.

ഓയിൽ പ്രയോഗിക്കുന്നതിന് മുമ്പ് എണ്ണ ചെറുതായി ചൂടാക്കുക. മുടിയെ ചെറിയ ചെറിയ ഭാഗങ്ങളായി വിഭജിച്ച് ഓരോ ഭാഗത്തും എണ്ണ നന്നായി പുരട്ടുക. ഒറ്റയടിക്ക് അധികം എണ്ണ പുരട്ടരുത്, ഓരോ ഭാഗത്തും അൽപം എണ്ണ എടുത്ത് ഫിംഗർ ടിപ്‌സ് ഉപയോഗിച്ച് മസാജ് ചെയ്യുക.


10 മുതൽ 15 മിനിറ്റ് വരെ മസാജ് ചെയ്യുക, അങ്ങനെ എണ്ണ മുടിയുടെ വേരുകളിൽ എത്തുകയും നിങ്ങൾക്ക് ഫ്രഷ്‌നെസ്സ് അനുഭവപ്പെടുകയും ചെയ്യും. മസാജ് ചെയ്ത ഉടനെ മുടി കഴുകരുത്. കുറഞ്ഞത് 1 മണിക്കൂറിന് ശേഷം കഴുകുക. രാത്രി മുഴുവൻ എണ്ണ വയ്ക്കുന്നതിന് ഗുണം കൂടുതലാണ്.നിങ്ങളുടെ തലയിണ കവർ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. എണ്ണ പുരട്ടുന്നത് മൂലം ബാക്ടീരിയകൾ പെട്ടെന്ന് പെരുകുന്നതിനാൽ തലയിണ കവർ പതിവായി കഴുകുക.
നല്ല ഷാംപൂവും കണ്ടീഷണറും എപ്പോഴും ഉപയോഗിക്കുക.മുടി അതിന്‍റെ സ്വാഭാവിക പരിതസ്ഥിതിയിൽ ഉണങ്ങാൻ അനുവദിക്കുക.

Leave a Reply

Your email address will not be published. Required fields are marked *