തേങ്ങാപ്പാലിന്‍റെ ഈ ഗുണങ്ങൾ അറിയാമോ..

ഭക്ഷണത്തിന് രുചികൂട്ടാന്‍ മാത്രമല്ല വെറുതേ കുടിക്കാനും നല്ലതാണ് തേങ്ങാപ്പാൽ.ചൂടുള്ള സമയത്ത് ശരീരത്തിലെ നിർജലീകരണം തടയാനും തണുപ്പ് തോന്നാനും ഒരു ഗ്ലാസ് തേങ്ങാപ്പാൽ കുടിച്ചാൽ മതി. ലാക്ടോസ് ദഹിക്കാനും ആഗിരണം ചെയ്യാനും പ്രശ്നങ്ങളുള്ളവർക്ക് നല്ലൊരു പാനീയമാണ് തേങ്ങാപ്പാൽ.

മുലപ്പാലിലടങ്ങിയ ലൗറിക് ആസിഡിന്റെ സാന്നിദ്ധ്യവുമുണ്ട് തേങ്ങാപ്പാലിൽ ഉണ്ട്. ഭാരം കുറയ്ക്കാനായും മറ്റും ഡയറ്റാലാണെങ്കിൽ ഭക്ഷണത്തിൽ മടിക്കാതെ ഉൾപ്പെടുത്താവുന്ന ഒന്നാണ് തേങ്ങാപ്പാൽ


തേങ്ങാപ്പാലിന്‍റെ ആരോഗ്യ ഗുണങ്ങള്‍

  • തേങ്ങാപ്പാലിന്റെ ഇലക്ട്രോലൈറ്റ് ഗുണങ്ങൾ പേശികളുടെ വേദന, അമിതമായ ചൂടേൽക്കുന്നതുകൊണ്ടുള്ള ആരോഗ്യ പ്രശ്നങ്ങൾ എന്നിവ തടയും.
  • പാലിലെ ലാക്ടോസ് ദഹനത്തിന് തകരാറുള്ളവർക്ക് ശീലമാക്കാവുന്ന പാനീയമാണ് തേങ്ങാപ്പാൽ. ഇത് എളുപ്പത്തിൽ ദഹിക്കും എന്നതു തന്നെ കാരണം
  • തേങ്ങാപ്പാലിലെ ഉയർന്ന അളവിലുള്ള പൊട്ടാസ്യം രക്തസമ്മർദത്തെ നിയന്ത്രിക്കും
  • വിളർച്ച പോലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടോ തേങ്ങാപ്പാൽ ശീലമാക്കാം.
  • ധാരാളം നാരുകളടങ്ങിയതിനാൽ അമിതവണ്ണം കുറയ്ക്കാനായി ഡയറ്റ് ചെയ്യുന്നവർക്ക് ഭക്ഷണത്തിൽ മുടങ്ങാതെ ഉൾപ്പെടുത്താം.
  • രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ തേങ്ങാപ്പാലിന് കഴിവുണ്ടെന്നാണ് പഠനങ്ങൾ
  • ഇതിലടങ്ങിയ കാൽസ്യവും ഫോസ്ഫറസും എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഉത്തമമാണ്.
  • തേങ്ങാപ്പാൽ സൗന്ദര്യ സംരക്ഷണത്തിനും നല്ലതാണ്. മുടി, ചർമം ഇവയുടെ സംരക്ഷണത്തിന് തേങ്ങാപ്പാലിലെ വിറ്റാമിനുകളും മിനറലുകളും സഹായിക്കും.
  • ചൂട് കൂടിയ സമയങ്ങളിൽ നിർജ്ജലീകരണം കുറയ്ക്കാൻ തേങ്ങാപ്പാൽ കുടിക്കുന്നത് നല്ലതാണ്.

Leave a Reply

Your email address will not be published. Required fields are marked *