കര്‍ക്കിടകത്തില്‍ ഉലുവ കഞ്ഞി കഴിക്കുന്നത് ഫലപ്രദമോ?

ഡോ. അനുപ്രീയ ലതീഷ്

കര്‍ക്കിടകം പൊതുവെ കഷ്ടതകളുടെ മാസമാണെന്നു പറയുമെങ്കിലും ആരോഗ്യപരമായ സംരക്ഷണത്തിന് ഏറ്റവും ചേര്‍ന്ന സയമാണ്. ശരീരം എളതായിരിയ്ക്കുന്ന, അതായത് ദുര്‍ബലമായിരിയ്ക്കുന്ന ഒരു സമയമാണിത്. ഇതു കൊണ്ടു തന്നെ രോഗങ്ങള്‍ വരാന്‍ സാധ്യതയേറെയാണ്. ഇതേ കാരണം കൊണ്ടുതന്നെ പെട്ടെന്നു തന്നെ ഏതു ചികിത്സകളും ശരീരത്തില്‍ ഏല്‍ക്കുന്ന സമയവുമാണ്.

ശരീരത്തിന് ആരോഗ്യം നല്‍കുന്ന പല ചേരുവകളും നമ്മുടെ അടുക്കളയില്‍ നിന്നു തന്നെ ലഭ്യമാണ്. ഇതില്‍ പ്രധാന ഭക്ഷണങ്ങള്‍ ഉണ്ടാക്കുന്ന ചേരുകള്‍ മാത്രമല്ല, ഇത്തരം ചില ഭക്ഷണങ്ങളില്‍ ചേര്‍ക്കുന്ന ചില ചേരുവകള്‍ പോലും പ്രാധാന്യമുള്ളവയാണ്.ഇത്തരത്തില്‍ ഒന്നാണ് ഉലുവ.

വലിപ്പത്തില്‍ ചെറുതാണെങ്കിലും അല്‍പം കയ്പ്പാണ് രുചിയെങ്കിലും ആരോഗ്യപരമായ ഏറെ ഗുണങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒന്നാണ് ഉലുവ. വൈറ്റമിന്‍ എ, സി, ഫോളിക് ആസിഡ്, പ്രോട്ടീന്‍, നിയാസിന്‍, ഇരുമ്ബ്, പൊട്ടാസ്യം, കാല്‍സ്യം, ആല്‍ക്കലോയ്ഡുകള്‍ എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ഇത് ഈസ്ട്രജന് സമാനമായ സ്റ്റിറോയ്ഡ് ഘടകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. സൗന്ദര്യസംരക്ഷണം മുതല്‍ ആരോഗ്യത്തിന് വരെ ഗുണകരമായ ഒന്നാണ് ഉലുവ.

കര്‍ക്കിടകത്തില്‍ ആയുര്‍വേദം നിര്‍ദേശിയ്ക്കുന്ന പ്രധാനപ്പെട്ട ഒരു മരുന്നാണ് ഉലുവാക്കഞ്ഞി. വാതരോഗം, പിത്താശയ രോഗം, ഗര്‍ഭാശയ രോഗം, ആര്‍ത്തവ സംബന്ധമായ അസ്വസ്ഥത തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കും ഉലുവാക്കഞ്ഞി ഏറെ നല്ലതാണ്.ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുള്ള ഒന്നാണിത്. മുളപ്പിച്ച ഉലുവ ഉപയോഗിച്ചാണ് കഞ്ഞി തയ്യാറാക്കുന്നതെങ്കില്‍ ഗുണം പിന്നെയും ഇരട്ടിയാകും.

പഥ്യം ആവശ്യമോ?

ഏതു മരുന്നു കഞ്ഞിയും കുടിക്കുമ്പോള്‍ ഫലം പൂര്‍ണമായി ലഭിയ്ക്കണമെങ്കില്‍ പഥ്യം നോക്കേണ്ടത് അത്യാവശ്യം. രാവിലെ കഞ്ഞി കുടിയ്ക്കുന്നതാണു കൂടുതല്‍ നല്ലത്. മത്സ്യവും മാംസവും ഈ സമയത്തു കഴിയ്ക്കരുത്. ചുരുങ്ങിയത് ഒരാഴ്ച അടുപ്പിച്ചു കഴിയ്ക്കുക. മുഴുവന്‍ മാസവും വേണമെങ്കില്‍ കഴിയ്ക്കാം. ഈ സമയത്ത് മദ്യം, പുകവലി ശീലങ്ങളും സെക്‌സും ഒഴിവാക്കണമെന്നാണ് പൊതുവെ നിഷ്‌കര്‍ഷിയ്ക്കുന്നത്.

ഉലുവ കഞ്ഞി ഉണ്ടാക്കുന്ന വിധം അടുക്കള എന്ന കാറ്റഗറിയില്‍ കൊടുത്തിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *