സ്വീറ്റ് ഹണി ഡ്രൈഫ്രൂട്ട് റൈസ്

റെസിപി അശ്വതി വര്‍ക്കല

അവശ്യ സാധനങ്ങള്‍

ബസ്മതി അരി 1 കപ്പ്

തേൻ 1/4 കപ്പ്

പഞ്ചസാര 2 ടേബിൾസ്പൂൺ

വെള്ളം 1 കപ്പ്

പാൽ 1 കപ്പ്

മഞ്ഞൾ പൊടി 1/2 ടീസ്പൂൺ

നെയ്യ് 2 ടീസ്പൂൺ

കശുവണ്ടി 2 ടീസ്പൂൺ

ഉണക്കമുന്തിരി 2 ടീസ്പൂൺ

ബദാം 1 ടീസ്പൂൺ

ഏലക്ക (പൊടിച്ചത്) 3

കറുവപ്പട്ട. 1 ചെറിയ പീസ്

തയ്യാറാക്കുന്ന വിധം

അരി കഴുകി 1/2 മണിക്കൂർ കുതിർക്കുക. എന്നിട്ട് വെള്ളം വറ്റിക്കുക. ഒരു പ്രഷർ കുക്കറിൽ 2 ടീസ്പൂൺ നെയ്യ് ഒഴിക്കുക. അതിൽ കശുവണ്ടിയും ബദാമും വഴറ്റുക. ബാക്കിയുള്ള നെയ്യിൽ ഏലക്ക, കറുവാപ്പട്ട, മഞ്ഞൾ എന്നിവ ചേർത്ത് അരിയും ചേർത്ത് 1 മിനിറ്റ് വഴറ്റുക. ഇനി 1 കപ്പ് ഇളം ചൂടുവെള്ളവും 1 കപ്പ് ഇളം ചൂടുള്ള പാലും ഒഴിക്കുക.

അരി തിളച്ചു തുടങ്ങുമ്പോൾ പഞ്ചസാരയും തേനും ഇട്ട് പ്രഷർ കുക്കർ മൂടി വെക്കുക. 1 വിസിൽ വരുന്നത് വരെ വേവിക്കുക. ആവി പോകുമ്പോൾ, എല്ലാ ഡ്രൈ ഫ്രൂട്ട്സും കുങ്കുമപ്പൂ ഉണ്ടെങ്കില്‍ അതിന്‍റെ ഇഴ കളും റോസ് വാട്ടറിൽ കലർത്തി ഇളക്കുക.

Leave a Reply

Your email address will not be published. Required fields are marked *