ആശുപത്രിയില്‍ കരഞ്ഞതിന് 3000 രൂപ ബില്ല്

ആശുപത്രിയിൽ കരഞ്ഞതിന്റെ (crying) പേരിൽ സ്ത്രീക്ക് അധികപണം അടക്കേണ്ടിവന്നതാണ് സോഷ്യല്‍മീഡിയയില്‍ സംസാരവിഷയം.അമേരിക്കയിലെ ഒരു ആശുപത്രി(hospital)യാണ് രോഗിയായ യുവതി കരഞ്ഞുവെന്ന കാരണം പറഞ്ഞു ബില്ലിൽ 3000 രൂപ പ്രത്യേകം ഈടാക്കിയത്. ഈ ബില്ല് യുവതിയുടെ സഹോദരി സോഷ്യൽ മീഡിയയിൽ പങ്കിട്ടതോടെ അത് വലിയ ചർച്ചയായി.

ന്യൂയോർക്കുകാരിയായ കാമിൽ ജോൺസൺ പങ്കിട്ട ആശുപത്രി ബില്ലിന്റെ ചിത്രത്തിൽ അവളുടെ സഹോദരിക്ക് നടത്തിയ നിരവധി പരിശോധനകളുടെ ബില്ലുകൾ ഉൾപ്പെടുന്നു. അതിൽ ഒന്നിൽ “ബ്രീഫ് ഇമോഷണൽ/ബിഹേവ് അസ്സസ്മെൻറ്സിന്” $40 ചാർജ് ചെയ്തിരിക്കുന്നതായി കാണാം. തുടർന്നുള്ള ട്വീറ്റിൽ, തന്റെ സഹോദരിക്ക് ഒരു അപൂർവ രോഗം ഉണ്ടെന്നും, അത് മൂലം അവൾ വളരെ ബുദ്ധിമുട്ടുകയാണെന്നും യുവതി പറഞ്ഞു.


ഒരു നല്ല ചികിത്സ കണ്ടെത്താനാകാതെ അവൾ ആകെ വിഷമിക്കുകയാണ് എന്നും, അതുകൊണ്ടാണ് സഹോദരി വികാരാധീനയായത് എന്നും അവൾ പറഞ്ഞു. എന്നാൽ, അവളുടെ കണ്ണുനീരിന് ആശുപത്രി അധികൃതർ 3000 രൂപ ഈടാക്കി.
ട്വിറ്ററിൽ യുവതി ഷെയർ ചെയ്ത ബില്ലിനോട് ആളുകൾ വളരെ രൂക്ഷമായാണ് പ്രതികരിച്ചത്. ഇതിനെതിരെ നിരവധി പേർ അതൃപ്തി അറിയിച്ചു. ഇത് ഏത് തരത്തിലുള്ള ആരോഗ്യ സംവിധാനമാണെന്ന് പലരും ചോദിക്കുന്നു. എന്നാൽ, ഇതാദ്യമായല്ല ഇത്തരമൊരു കേസ് പുറത്തുവരുന്നത്.

അതേസമയം ആശുപത്രിയിൽ കരഞ്ഞതിന് സ്ത്രീക്ക് അധികം തുക ഈടാക്കിയതല്ല. പകരം വൈകാരിക-പെരുമാറ്റ വിലയിരുത്തലിനാണ് ഈ തുക ചാർജ് ചെയ്തിരിക്കുന്നത് എന്നാണ് വിശദീകരണം നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *