പിണറായി വിജയൻറെ മനസ് മാറ്റിയ മമ്മൂട്ടി!

ആരെയും കൂസാത്ത മുഖ്യമന്ത്രി പിണറായി വിജയൻറെ മനസ് മമ്മൂട്ടി മാറ്റിയ കഥ പറയുകയാണ് വൺ സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ ആയ ഹർഷൻ പട്ടാഴി. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:

കഴിഞ്ഞ കുറച്ച് കാലത്തിനിടെ മലയാള സിനിമയില്‍ ഇറങ്ങിയ ഏറ്റവും റിസ്‌ക് ഉള്ള സിനിമയായിരുന്നു. ഒരുപാട് പെര്‍മിഷനൊക്കെ എടുക്കേണ്ടി വന്നിരുന്നു. മുഖ്യമന്ത്രിയെ ബേസ് ചെയ്തുള്ള സിനിമയായതിനാല്‍ തന്നെ സെക്ട്രറിയേറ്റില്‍ കുറേ രംഗങ്ങളുണ്ടായിരുന്നു. വലിയ സെക്യൂരിറ്റിയാണ് അവിടെയൊക്കെ. നമ്മുടെ ജോലിയുടെ ഭാഗമാണെങ്കില്‍ തന്നേയും ഒരുപാട് കഷ്ടപ്പെട്ടു. നമ്മള്‍ ദര്‍ബാര്‍ ഹാളില്‍ ഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചാല്‍, സാങ്കേതികമായ ഒരുപാട് പ്രശ്‌നങ്ങളുണ്ട്.

ഉദ്യോഗസ്ഥന്മാരെ കാണണം, സിനിമയെ കുറിച്ചും സിനിമയുടെ പ്രധാന്യത്തെ കുറിച്ചുമൊക്കെ പറഞ്ഞു കൊടുത്ത് അവരെ കണ്‍വിന്‍സ് ചെയ്യിപ്പിക്കണം. സെക്രട്ടറിയേറ്റില്‍ കയറി മോശമായൊന്നും ചെയ്യാന്‍ പറ്റില്ലല്ലോ. പരമാവധി സുരക്ഷാ ഉദ്യോഗസ്ഥരെ കൂടെ നിര്‍ത്തിയാണ് ഷൂട്ട് ചെയ്തത്. ഇതിനൊക്കെ അനുമതി കിട്ടാൻ പിണറായി വിജയനെ കണ്‍വിന്‍സ് ചെയ്യിപ്പിക്കുന്നതില്‍ മമ്മൂക്കയുടെ ഇടപെടലുണ്ടായിട്ടുണ്ട്. പിണറായി വിജയന്റെ ഓഫീസിന്റെ മുന്നിലെ കോറിഡോറിന്റെ ചിത്രം എടുത്ത ശേഷം അത് സെറ്റിട്ടാണ് ചിത്രീകരിച്ചത്.

പിണറായി വിജയനും മമ്മൂക്കയും തമ്മിലുള്ള ബന്ധവും മമ്മൂക്കയുടെ ഇടപെടലും കൊണ്ടാണ് പെര്‍മിഷന്‍ കിട്ടിയത്. അസംബ്ലി ഹാള്‍ 98 ലെ മറ്റോ ക്ലോസ് ചെയ്തതായിരുന്നു. അവിടെ ചിത്രീകരിക്കാനുള്ള പെര്‍മിഷന്‍ കിട്ടാന്‍ മമ്മൂക്കയുടെ ഇടപെടലൊക്കെ ഭയങ്കരമായി സഹായിച്ചിട്ടുണ്ട്. പരമാവധി ഞായറാഴ്ചയും ഹോളിഡെയ്‌സിലുമാണ് ചിത്രീകരിച്ചത്. ക്ലെെമാക്‌സ് സീന്‍ രാത്രിയാണ് ചിത്രീകരിച്ചത്. ഓരോ ദിവസവും ഷൂട്ടിംഗ് കഴിഞ്ഞ് തലേദിവസത്തേത് പോലെ തന്നെയാക്കി മാറ്റണമായിരുന്നു. അതൊക്കെ നല്ല ശ്രമകരമായ ജോലിയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത് ബോബി സഞ്ജയ് കൂട്ടുകെട്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *