കണ്‍പീലി ഇനി കൊഴിയില്ല ഇതാ വഴികള്‍

കട്ടിയുള്ള കണ്‍പീലി സൌന്ദര്യത്തിന്‍റെ ഭാഗമാണ്. കണ്‍പീലികള്‍ കൊഴിയുന്നത് ആരോഗ്യപ്രശ്നങ്ങള്‍ കൊണ്ടാകാം. പ്രകൃതി ദത്തമായ വഴി ഉപയോഗിച്ച് കണ്‍പീലിയുടെ കരുത്തുകൂട്ടാം.


ഒലീവ് ഓയില്‍

കണ്‍പീലികള്‍ നല്ലരീതിയില്‍ വളരുന്നതിന് സഹായിക്കുന്ന ഒന്നാണ് ഒലീവ് ഓയില്‍. ഇത് കണ്‍പീലികള്‍ വളരുന്നതിനും കൊഴിയാതിരിക്കുന്നതിനും നല്ലരീതിയില്‍ സഹായിക്കും. പഴയൊരു മസക്കാര ബ്രഷ് എടുത്ത് ഒലീവ് ഓയിലില്‍ മുക്കിയതിനുശേഷം കണ്‍പീലികളില്‍ പുരട്ടാവുന്നതാണ്. ഇത് രാത്രിയില്‍ ചെയ്യുന്നതാണ് ഏറ്റവും നല്ലത്. അതിനുശേഷം പിറ്റേദിവസം ഇത് കഴുകി കളയാവുന്നതാണ്. ഒലീവ് ഓയില്‍ കണ്ണിലേക്ക് വീഴാതെ ശ്രദ്ധിക്കണം. ഇങ്ങനെ കുറച്ച് മാസത്തോളം ചെയ്താല്‍ കണ്‍പീലികള്‍ നല്ലരീതിയില്‍ വളരും

കറ്റാര്‍വാഴ


കറ്റാര്‍വാഴയില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍സും അതുപോലെതന്നെ പ്രോട്ടീനും കണ്‍പീലിയുടെ വളര്‍ച്ചയെ ദ്രുതപ്പെടുത്തും. അതുകൊണ്ടുതന്നെ രാത്രിയില്‍ കറ്റാര്‍വാഴ ജെല്‍ കണ്‍പീലികളില്‍ പുരട്ടി കിടക്കുന്നതിലൂടെ നല്ല കട്ടിയുള്ള കണ്‍പീലികള്‍ ലഭിക്കുന്നതായിരിക്കും . ഇങ്ങനെ കുറച്ച് നാള്‍ പുരട്ടിയാല്‍ നല്ല റിസള്‍ട്ട് ലഭിക്കും.

തേങ്ങപ്പാല്‍


കേശസംരക്ഷണത്തിന് തേങ്ങാപ്പാല്‍ ഉപയോഗിക്കാറുണ്ട്. അതുപോലെതന്നെയാണ് ചര്‍മ്മ സംരക്ഷണത്തിനും. ഈ തേങ്ങാപ്പാലില്‍ നല്ല ആരോഗ്യകരമായ ഫാറ്റും അതുപോലെ പ്രോട്ടീനും അടങ്ങിയിരിക്കുന്നതിനാല്‍ ഇത് കണ്‍പീലികളുടെ വളര്‍ച്ചയ്ക്ക് നല്ലരീതിയില്‍ സഹായകമാണ്.തേങ്ങാപ്പാലില്‍ തുണി മുക്കി അത് കണ്‍പീലികളില്‍ പുരട്ടി പത്ത് മിനിറ്റോളം വെച്ചതിനുശേഷം കഴുകി കളയാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *