ചര്‍മ്മം തിളങ്ങും; ഈ കാര്യങ്ങള്‍ ശീലമാക്കൂ

തയ്യാറാക്കിയത് തന്‍സി

കണ്ണാടിയില്‍ നോക്കുമ്പോള്‍ പ്രായമായെന്ന് തോന്നാറുണ്ടോ.. ചെറുപ്പം നിലനിര്‍ത്താന്‍ ആഗ്രഹിച്ചാല്‍ മാത്രം പോര നിത്യജീവിതത്തില്‍ കര്‍ശനമായും പാലിക്കേണ്ട ചിലകാര്യങ്ങളുണ്ട്. അവ ഏതെന്ന് നോക്കാം.

തിളങ്ങുന്ന ചര്‍മ്മം എപ്പോഴും നിലനിര്‍ത്താന്‍ ആരാണ് ആഗ്രഹിക്കാത്തത്. ചൂടും പൊടിയും സ്കിന്‍ ബ്ലോക്ക് കൂട്ടുന്നതിന്‍റെ ഫലമായി ഏജ് കൂടുതലായി തോന്നുകയും ചെയ്യും.

ആരോഗ്യമുള്ള ചർമത്തിന് ഈ സ്റ്റെപ്പുകള്‍ ഫോളോ ചെയ്യാം

തണുത്ത വെള്ളത്തില്‍ മുഖം കഴുകുക: എല്ലാ ദിവസവും രാവിലെ ഉറക്കമുണര്‍ന്നാല്‍ നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും ലളിതവും എളുപ്പവുമായ കാര്യം തണുത്ത വെള്ളത്തില്‍ മുഖം കഴുകുക എന്നതാണ്. നിങ്ങള്‍ വീട്ടില്‍ നിന്ന് പുറത്തുപോകുന്നില്ലെങ്കിലും മുഖം കഴുകി വൃത്തിയായി സൂക്ഷിക്കുക എന്നത് തിളക്കമാര്‍ന്ന മുഖം കൈവരിക്കുന്നതിനുള്ള ആദ്യപടിയാണ്. (രാത്രി കിടക്കുന്നതിന് മുന്‍പും രാവിലെ എഴുന്നേല്‍ക്കുമ്പോഴും മുഖം വ്യത്തിയാക്കേണ്ടത് വളരെ അത്യാവശ്യമാണ്. നല്ല ഊര്‍ജവും ഉന്മേഷവും കിട്ടാന്‍ ഇത് സഹായിക്കും. ചര്‍മ്മം ആഴത്തില്‍ വൃത്തിയാക്കുന്നതിലൂടെ ഇവയ്ക്ക് സ്വന്തമായി ശ്വസിക്കാനുള്ള അവസരമാണ് നിങ്ങള്‍ ഉണ്ടാക്കി നല്‍കുന്നത്. പതിവായി മുഖം വ്യത്തിയാക്കുന്നത് ആരോഗ്യമുള്ള ചര്‍മ്മത്തെ നിലനിര്‍ത്താന്‍ സഹായിക്കും. ഒരു ഫേഷ്യല്‍ അല്ലെങ്കില്‍ ക്ലെന്‍സര്‍ ചര്‍മ്മത്തിലെ എല്ലാത്തരം മലിനീകരണങ്ങളെയും നീക്കം ചെയ്യുന്നു.)

ഫേസ് മസാജ് : പതിവ് ചര്‍മ്മസംരക്ഷണ ദിനചര്യകള്‍ ചെയ്യുന്നതിന് മുമ്പായി മുഖം മസാജ് ചെയ്യുക. ചര്‍മ്മത്തിന് ഫേഷ്യല്‍ മസാജ് അനേകം സൗന്ദര്യ ഗുണങ്ങള്‍ നല്‍കുന്നു. ഇത് അകാല വാര്‍ദ്ധക്യ സൂചനകള്‍ കുറയ്ക്കുകയും ചര്‍മ്മത്തെ മിനുസപ്പെടുത്തുകയും ആരോഗ്യകരമായ തിളക്കം നല്‍കുകയും ചെയ്യുന്നു. രക്തചംക്രമണം മെച്ചപ്പെടുത്താനും സമ്മര്‍ദ്ദം ഒഴിവാക്കാനും നിങ്ങളുടെ സ്വാഭാവിക തിളക്കം തിരികെ കൊണ്ടുവരാനും ഇത് സഹായിക്കും. മുഖത്ത് കുറച്ച് വെള്ളം തൂവി വിരല്‍ത്തുമ്പ് ഉപയോഗിച്ച് അഞ്ച് മുതല്‍ ഏഴ് മിനിറ്റ് വരെ വൃത്താകൃതിയില്‍ മസാജ് ചെയ്യുക. ചര്‍മ്മത്തിന് തിളക്കം നല്‍കാനും യുവത്വം നേടാനുമുള്ള അനായാസമായ മാര്‍ഗമാണിത്

ഹൈഡ്രേറ്റിങ് ടോണർ : ഓരോ ചർമ്മത്തിനും വ്യത്യസ്ത ടോണർ ആവശ്യമാണ്. ലാവണ്ടർ അല്ലെങ്കിൽ റോസ് ചേർന്നിട്ടുള്ള ടോണറുകൾ ക്ലൻസിങ്ങിനു ശേഷം മോണിംഗ് റൊട്ടീനിൽ നിർബന്ധമായും ഉൾപ്പെടുത്തുക. വരണ്ട ചർമ്മത്തിന്, ജലാംശം നൽകുന്നതിനുള്ള ടോണറാണ് തിരഞ്ഞെടുക്കേണ്ടത്. ഒരു ഡ്രൈ സ്കിൻ ടോണറിൽ സാധാരണയായി വിറ്റാമിൻ ഇ, ചമോമൈൽ, ഹൈലൂറോണിക് ആസിഡ്, ഗ്ലിസറിൻ, ഗ്രീൻ ടീ പോലുള്ള ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിരിക്കുന്നു.

ഉറക്കം : ശരീരത്തിന് ആവശ്യമായ വിശ്രമം നല്‍കേണ്ടത് വളരെ പ്രധാനമാണ്. ഉറങ്ങുമ്പോള്‍ ചര്‍മ്മത്തിലേക്ക് രക്തയോട്ടം വര്‍ധിക്കുന്നു. ഇത് തിളങ്ങുന്ന ചര്‍മ്മം ലഭിക്കാന്‍ കാരണമായേക്കാം. ഉറക്കം ഒഴിവാക്കുകയോ ഉറക്കമില്ലായ്മയോ ചര്‍മ്മത്തെ നിര്‍ജീവമാക്കും. ഉറക്കക്കുറവ് നമ്മുടെ മുഖത്തിന് ചുറ്റുമുള്ള ചര്‍മ്മത്തിലേക്കുള്ള രക്തയോട്ടം കുറയുന്നതിന് കാരണമാകുന്നു. ആരോഗ്യമുള്ളതും തിളങ്ങുന്നതുമായ ചര്‍മ്മത്തിന് കുറഞ്ഞത് 7-9 മണിക്കൂര്‍ ഉറക്കം അത്യാവശ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *