ലോണ്‍ എടുക്കുന്നതിന് ബാങ്ക് സിബില്‍ സ്കോര്‍ പരിശോധിക്കുന്നത് എന്തിന്?

വ്യക്തിയുടെ ക്രെഡിറ്റ് സ്‌കോര്‍ ആണ് സിബില്‍ സ്‌കോര്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. 300-നും 900-നും ഇടയിലുള്ള സിബിൽ സ്‌കോര്‍ ആണ് ബാങ്കുകള്‍ വായ്പകള്‍ അനുവദിക്കാന്‍ ഉപയോഗിക്കുന്ന പ്രധാന മാനദണ്ഡങ്ങളിലൊന്ന്.
സിബിൽ റിപ്പോർട്ട് (CIR അതായത് ക്രെഡിറ്റ് ഇൻഫർമേഷൻ റിപ്പോർട്ട് എന്നും അറിയപ്പെടുന്നു). ക്രെഡിറ്റ് ഹിസ്റ്ററി പരിശോധിച്ചാണ് സ്കോർ നൽകുന്നത്.


സാധാരണയായി, 750-ന് മുകളിലുള്ള സ്‌കോര്‍ മികച്ചതായി കണക്കാക്കുന്നു. ഈ സ്‌കോര്‍ ഉള്ളവര്‍ക്ക് ലോണ്‍ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. ഒരാളുടെ ക്രെഡിറ്റ് യോഗ്യതയുടെയും മുന്‍കാല വായ്പാ തിരിച്ചടവ് ചരിത്രത്തിന്റെയും മൊത്തത്തിലുള്ള സൂചനയാണ് സിബിൽ സ്‌കോര്‍ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. കൂടാതെ, സിബില്‍ റിപ്പോര്‍ട്ട് അപേക്ഷൻ മുമ്പ് ഏതെങ്കിലും വായ്പ തിരിച്ചടവില്‍ വീഴ്ച വരുത്തിയിട്ടുണ്ടോ എന്ന് കൂടി വ്യക്തമാക്കുന്നു.

ലോണുകള്‍ക്ക് എളുപ്പത്തില്‍ അംഗീകാരം ലഭിക്കുന്നതിനു പുറമെ വായ്പയെടുക്കുന്നവര്‍ക്ക് കുറഞ്ഞ നിരക്കിൽ ലോണ്‍ ലഭിക്കാനും സിബില്‍ സ്‌കോര്‍ സഹായിക്കുന്നു.

നിങ്ങളുടെ ക്രെഡിറ്റ് വിശദാംശങ്ങൾ, കടം നൽകിയ ബാങ്കിന്റെ പേര്, ക്രെഡിറ്റ് സൗകര്യങ്ങൾ (വീട്, ഓട്ടോ, വ്യക്തിഗത, ഓവർ ഡ്രാഫ്റ്റ് മുതലായവ), അക്കൗണ്ട് നമ്പറുകൾ, ഉടമസ്ഥാവകാശ വിശദാംശങ്ങൾ, വായ്പ ആരംഭിച്ച തീയതി, അവസാന പേയ്മെന്റ് തീയതി, ലോൺ തുക, നിലവിലെ ബാലൻസ് എന്നിവ ഉൾപ്പെടുന്നു.നിങ്ങൾ വായ്പയ്‌ക്കോ ക്രെഡിറ്റ് കാർഡിനോ അപേക്ഷിക്കുമ്പോഴെല്ലാം, ബന്ധപ്പെട്ട ബാങ്കോ ധനകാര്യ സ്ഥാപനമോ നിങ്ങളുടെ സിഐആർ പരിശോധിക്കാറുണ്ട്.

ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും അവർ നൽകുന്ന വായ്പ തുകയ്ക്കുള്ള സുരക്ഷാ മാർഗ്ഗമായി ചില വായ്പകൾക്ക് ജാമ്യക്കാരനെ ആവശ്യപ്പെടാറുണ്ട്. വായ്പയുടെ തിരിച്ചടവ് ഉറപ്പാക്കുന്നതിൽ വായ്പയുടെ ജാമ്യക്കാരനും തുല്യ ഉത്തരവാദിത്തമാണ്. പ്രധാന അപേക്ഷകൻ വായ്പ അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ അത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെയും ബാധിക്കും.നിങ്ങളുടെ സിഐആറിലെ ‘അക്കൗണ്ടുകൾ’, ‘എൻക്വയറി’ വിഭാഗത്തിൽ പ്രതിഫലിക്കുന്ന നിങ്ങളുടെ ക്രെഡിറ്റ് പെരുമാറ്റത്തെ അടിസ്ഥാനമാക്കിയുള്ള നിങ്ങളുടെ സിബിൽ സ്കോർ 300-900 വരെയാണ്. 700 ന് മുകളിലുള്ള സ്കോർ പൊതുവെ നല്ലതായി കണക്കാക്കപ്പെടുന്നു.

സിബില്‍ ഔദ്യോഗിക വെബ്‌സൈറ്റ് https://www.cibil.com/ സന്ദര്‍ശിച്ച് നിങ്ങളുടെ സിബില്‍ സ്കോര്‍ ഓണ്‍ലൈനായി പരിശോധിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *