സോഷ്യല്‍മീഡിയ വൈറലാക്കിയ ജോയ്ഡ് റോളർ

സാമൂഹിക മാധ്യമങ്ങൾ ഹിറ്റാക്കിയ ബ്യൂട്ടി ടൂളാണ് ജോയിഡ് റോളർ.ഏഴാം നൂറ്റാണ്ട് മുതൽ ചൈനയിൽ ഈ രീതി ഉപയോഗിച്ചിരുന്നു. സാമൂഹിക മാധ്യമങ്ങൾ ഇത് ഏറ്റെടുത്തിട്ട് അധികനാൾ ആയിട്ടില്ല. ചർമത്തിൽ രക്തയോട്ടം വർദ്ധിപ്പിച്ച് യുവത്വവും തിളക്കവും നിലനിർത്തുന്നു. 200 രൂപയാണിതിന്റെ വില.


ചർമത്തിൽ നേരിട്ട് ഉപയോഗിച്ചാൽ ചർമം വലിയാനുള്ള സാധ്യതയുണ്ട്.സിറമോ ഓയിലോ പുരട്ടിയ ശേഷം മസാജ് ചെയ്യുക.താഴെനിന്ന് മുകളിലേക്കാണ് മസാജ് ചെയ്യേണ്ടത്.ദിസവും പത്ത് മിനിറ്റ് ഉപയോഗിക്കാം. ഫ്രീസറിൽ വെച്ച് തണുപ്പിച്ച ശേഷം ഉപയോഗിച്ചാൽ മികച്ച ഗുണം ലഭിക്കും. ഉപയോഗശേഷം റോളർ ചൂടുവെള്ളത്തിൽ കഴുകി വൃത്തിയാക്കുക. ചുളുവുകളിൽ നിന്നും ചർമത്തെ സംരക്ഷിക്കാൻ ഇതിന് കഴിയും.കണ്ണിന് ചുറ്റുമുള്ള തടിപ്പും കുറയ്ക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *