ഡാര്‍ക്ക് സര്‍ക്കിള്‍ അകറ്റാന്‍ ഐസ് ക്യൂബ്സ്

സൗന്ദര്യവുമായി ബന്ധപ്പെട്ട് എന്ത് പ്രശ്‌നങ്ങളുണ്ടെങ്കിലും,ഐസ് നല്ല ഓപ്ഷൻ ആണ്.നിങ്ങളുടെ മുഖം ഫ്രഷ് ആയി നിലനിർത്തുന്നതിനൊപ്പം, ഐസ് നിങ്ങളുടെ മുഖത്തെ ഡാർക്ക്‌ സർക്കിൾ ഇല്ലാതാക്കുന്നു.


കറുത്ത പാടുകൾ ഭേദമാക്കാൻ ഐസ് വളരെ സഹായകമാണ്. ഇതിനായി കോട്ടൺ തുണിയിൽ ഐസ് ഇട്ട് മുഖത്തും കഴുത്തിലും ഉഴിയുക എന്നാൽ ഒരിടത്ത് മാത്രം ഐസ് പുരട്ടരുതെന്ന് ഓർമ്മിക്കുക. ഇത് നിങ്ങളുടെ ചർമ്മത്തിന് ചുവപ്പ് നിറം നൽകും. ഐസ് പുരട്ടിയാൽ മുഖത്തെ പാടുകൾ വേഗം മാറിക്കിട്ടും.


മുഖത്ത് ഐസ് പുരട്ടുന്നത് വഴി ഡാർക്ക്‌ സർക്കിൾ മാറുമെന്ന് മാത്രമല്ല മുഖം എപ്പോഴും ഫ്രഷ് ആയിരിക്കും. അമിതമായി മേക്കപ്പ് ചെയ്യുന്നത് നിങ്ങൾക്ക് ഇഷ്ടമല്ലെങ്കിൽ പതിവായി ഐസ് ഉപയോഗിക്കണം. ഇങ്ങനെ ചെയ്യുന്നതിലൂടെ മുഖം എപ്പോഴും ഫ്രഷ് ആയി നിലനിൽക്കും. നിങ്ങളുടെ മേക്കപ്പ് ലാസ്റ്റ് ചെയ്യണമെങ്കില്‍ മേക്കപ്പ് അപ്ലൈ ചെയ്യുന്നതിന് മുമ്പ് മുഖത്ത് ഐസ് പുരട്ടുക. തുടർന്ന് വൃത്തിയുള്ള കോട്ടൺ തുണി ഉപയോഗിച്ച് ഉണക്കി മേക്കപ്പ് ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *