ഇടിയൂന്നി …

കാണാൻ ഇടിയപ്പം പോലെ തോന്നുമെങ്കിലും ഇത് ഒരു മധുര പലഹാരമാണ്.,

ചേരുവകൾ


വറുത്ത അരിപ്പൊടി 1 1/2 cup
തേങ്ങ ചിരവിയത് 1/2 cup+2tbsp
ഉപ്പ് 1/4 tsp
മുട്ട 1
വെളിച്ചെണ്ണ or oil പൊരിക്കാൻ ആവശ്യത്തിന്

പഞ്ചസാര സിറപ്പ് :
പഞ്ചസാര 1/2 cup
വെള്ളം 1/4 cup
ഏലക്ക 3 എണ്ണം.

ഉണ്ടാക്കുന്ന വിധം :


തേങ്ങയിൽ നിന്നു 1/4 cup ഒന്നാം പാലും,1 1/4 cup രണ്ടാം പാലും എടുക്കണം. ഒന്നാം പാലിൽ മുട്ട ചേർത്ത് അടിച്ചു വെക്കുക.ഒരു പാനിൽ രണ്ടാം പാലും ഉപ്പും ചേർത്ത് തിളക്കുമ്പോൾ പൊടി ചേർത്ത് 10 second ഇളക്കി വാങ്ങിവെക്കുക. ഇളം ചൂടിൽ, ഒന്നാം പാൽ മുട്ട മിശ്രിതം കുറേശ്ശേ കുറേശ്ശേ ചേർത്ത് നന്നായി കുഴച്ചെടുക്കുക. വെള്ളം പോരയെന്നുണ്ടെങ്കിൽ 2 tbsp വരെ ചേർക്കാം.ഇടിയപ്പത്തിന് കുഴക്കുന്ന അത്ര ലൂസ് ആവണ്ട. കുഴച്ചെടുത്ത മാവ് (ഇടിയപ്പത്തിന്റെ ചില്ല് ഇൽ ) ഇടിയപ്പം പോലെ ഓരോന്നായി ( അധികം കട്ടിയിൽ ചുറ്റരുത്. പൊരിക്കുമ്പോൾ ഉള്ള് വേവാതെ വരും )ചുറ്റിയെടുത്ത്, വശങ്ങളും മുകൾ ഭാഗവും തീരെ ബലം കൊടുക്കാതെ ഒന്നൊതുക്കി, ചൂടായ വെളിച്ചെണ്ണയിൽ ഇടത്തരം ചൂടിൽ, തിരിച്ചും മറിച്ചുമിട്ട്, ഇളം brown നിറത്തിൽ മൊരിയിച്ചെടുക്കുക.

ഒരു പാത്രത്തിൽ പഞ്ചസാരയും വെള്ളവും എലക്ക പൊടിച്ചതും ചേർത്ത് തിളപ്പിച്ച്‌ നൂൽ പരുവമാകുമ്പോൾ ചൂടോടെ ഇടിയപ്പത്തിന്റെ മീതെ കുറേശ്ശേ വീതം ഒഴിച്ച് കൊടുക്കണം. സിറപ്പ് എല്ലാ ഇടിയപ്പത്തിലും കിട്ടുന്നതിനായി, ഒരു പരന്ന പാത്രത്തിൽ, ഇടൂണി ഒരു ലയർ നിരത്തിവെച് സിറപ്പ് ഒരേപോലെ എല്ലാത്തിന്റെയും മീതെ കുറേശ്ശേ വീതം ഒഴിക്കുക. ശേഷം അതിനു മീതെ അടുത്ത ലയർ നിരത്തിവെച്ച സിറപ്പ് ഒഴിക്കുക. ഇതുപോലെ കഴിയും വരെ ചെയ്യാം. വളരെ സ്വദിഷ്ഠമായ ഈ വിഭവം റെഡി

റെസിപ്പി,ചിത്രം : കടപ്പാട്
Saji Hyder Ali

Leave a Reply

Your email address will not be published. Required fields are marked *