വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ തെറ്റുണ്ടോ?ഓണ്‍ലൈനായി തിരുത്താം

വാക്‌സിൻ എടുത്തു എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഇനി നാമെല്ലാവരും കയ്യിൽ കരുതേണ്ടത് ആവശ്യകതയായി വരും. കോറോണ വൈറസ് ബാധയേൽക്കാൻ സാദ്ധ്യത കുറവുള്ള വ്യക്തിയാണ് എന്ന് തെളിയിക്കുന്നതിനൊപ്പം ജില്ലാ, സംസ്ഥാനം, രാജ്യം വിട്ടുള്ള യാത്രകൾക്കും വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ആവശ്യമായി വരും. അതെ സമയം വാക്‌സിനേഷൻ സർട്ടിഫിക്കറ്റിലെ വ്യക്തി വിവരങ്ങളിൽ തെറ്റുണ്ടെങ്കിലോ? തിരുത്താൻ ഓൺലൈൻ ആയി ഒരു അവസരമൊരുക്കിയിരിക്കുകയാണ് കേന്ദ്ര സർക്കാർ.

ഒരു തവണ മാത്രമേ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് തിരുത്താൻ അനുവാദമുള്ളൂ. മാത്രമേ പേര്, ജനന തിയതി, ലിംഗംഭേദം എന്നീ സ്വകാര്യ വിവരങ്ങൾ മാത്രമേ കോവിൻ വെബ്‌സൈറ്റ് വഴി തിരുത്താൻ സാധിക്കുകയുള്ളൂ.

www.cowin.gov.in വെബ്‌സൈറ്റ് തുറന്ന് മുകളിൽ വലതുവശത്തുള്ള രജിസ്റ്റർ/സൈൻ ഇൻ ബട്ടൺ ക്ലിക്ക്ചെയ്യുക.
നിങ്ങളുടെ റജിസ്റ്റർ ചെയ്ത ഫോൺ നമ്പറും ഫോൺ നമ്പറിൽ ലഭിച്ച ഒടിപിയും നൽകി സൈൻ ഇൻ ചെയ്യുക
അക്കൗണ്ട് ഡീറ്റെയിൽസ് സെക്ഷനിൽ നിന്നും ‘റൈസ് ആൻ ഇഷ്യൂ’ ടാബ് ക്ലിക്ക് ചെയ്യുക.
ലിസ്റ്റിൽ നിന്നും പേര് തിരുത്തേണ്ട വ്യക്തിയുടെ ഭാഗം ക്ലിക്ക് ചെയ്യുക (കുടുംബങ്ങളുടെ പേര് രെജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ)
സർട്ടിഫിക്കറ്റ് ഓപ്ഷനിൽ കറക്ഷൻ ടൈപ്പ് ചെയ്യുക.
പേര്, ജനന തിയതി, ലിംഗംഭേദം എന്നിവയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി രെജിസ്റ്റർ ചെയ്യുക.
മാറ്റങ്ങൾ അധികം താമസമില്ലാതെ നിങ്ങളുടെ വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ തെളിയും.

Leave a Reply

Your email address will not be published. Required fields are marked *