നെറ്റ് വര്‍ക്ക് സ്പീഡ് ഇനി ഇന്ത്യയിലും അതിവേഗത്തില്‍

പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്റെ (DoT) 5G സ്പെക്ട്രം ലേലത്തിന് അംഗീകാരം നൽകി.യുഎസ്, യുകെ, ചൈന, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളെ പോലെ ഇന്ത്യയും 5ജി സേവനങ്ങൾ ഉടന്‍ ലഭിക്കും.4ജി നെറ്റ്‌വർക്കിനേക്കാൾ ഉയർന്ന വേഗത 5ജി വാഗ്ദാനം ചെയ്യുമെന്നും കാബിനറ്റ് ഉറപ്പുനൽകിയിട്ടുണ്ട്.

4ജി സേവനങ്ങളേക്കാൾ കുറഞ്ഞത് 10 മടങ്ങ് കൂടുതൽ ഇന്റർനെറ്റ് വേഗതയും ശേഷിയും 5ജി നൽകുമെന്ന് ഒരു ഔദ്യോഗിക പത്രക്കുറിപ്പിൽ PIB അഭിപ്രായപ്പെട്ടു.


“നിലവിലെ 4G സേവനങ്ങളിലൂടെ സാധ്യമാകുന്നതിനേക്കാൾ 10 മടങ്ങ് കൂടുതലുള്ള വേഗതയും ശേഷിയും നൽകാൻ കഴിവുള്ള 5G സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സേവനങ്ങൾ പുറത്തിറക്കാൻ ടെലികോം സേവന ദാതാക്കൾ മിഡ്, ഹൈ ബാൻഡ് സ്പെക്ട്രം ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ” എന്നാണ് പത്രക്കുറിപ്പിൽ സൂചിപ്പിച്ചിരിക്കുന്നത്.
പൊതുജനങ്ങൾക്കും സംരംഭങ്ങൾക്കും 5G സേവനങ്ങൾ നൽകുന്നതിന് ലേലം നടത്താൻ സ്പെക്ട്രം നൽകുന്ന ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിന്റെ (DoT) 5G സ്പെക്ട്രം ലേലത്തിന് മോദി സർക്കാർ അംഗീകാരം നൽകി.

Leave a Reply

Your email address will not be published. Required fields are marked *