സ്വകാര്യതയ്ക്ക് പ്രാധാന്യം നല്‍കി ഇന്‍സ്റ്റാഗ്രാം ഫീച്ചറുകള്‍

ധാരാളം ഉപയോക്താക്കൾ ഉള്ള ഒരു സമൂഹ മാധ്യമം ആണ് ഇൻസ്റ്റാഗ്രാം. ഒരു പാട് സ്വകാര്യത സവിശേഷതകൾ ഇതിൽ ഉണ്ട്. അക്കൗണ്ടുകൾ സ്വയം നിയന്ത്രിക്കാനും മറ്റുള്ളവരിൽ നിന്നും അനാവശ്യ മെസേജുകൾ ഒക്കെ ഒഴിവാക്കുവാനും കഴിയും. അതു പോലെ കമന്റുകളും ലൈക്കുകളും മറയ്ക്കാനും സാധിക്കും. പോസ്റ്റിന് താഴെ വരുന്ന കമന്റുകൾ തനിയെ ഹൈഡ് ചെയ്യുന്ന ഗുണവും ഇതിന് ഉണ്ട്. ആർക്കെല്ലാം ടാഗ്, മെൻഷൻ എന്നിവ ചെയ്യാൻ കഴിയുമെന്ന് നമുക്ക് തന്നെ തീരുമാനിക്കാം.

ഇൻസ്റ്റാഗ്രാമിലെ ആക്റ്റിവിറ്റി സ്റ്റാറ്റസ് മറച്ചു വെക്കാനും പറ്റും. നിങ്ങളുടെ അക്കൗണ്ട് കൂടുതൽ സുരക്ഷിതവും സ്വകാര്യവുമാക്കുന്നതിന് നിങ്ങൾക്ക് ഉപയോഗിക്കാവുന്ന ചില സവിശേഷതകൾ അറിയാം.
മെൻഷൻസ് – പ്രൈവസിയിൽ “മെൻഷൻസ്” എന്നൊരു ഓപ്ഷൻ ഉണ്ട്. മറ്റുള്ളവർ സ്റ്റോറിയിൽ, കമന്റിൽ, വീഡിയോയോയിൽ, ക്യാപ്‌ഷനിൽ നിങ്ങളെ മെൻഷൻ ചെയ്യുന്നത് നിങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിൽ അത് ഓൺ ചെയ്യാവുന്നതാണ്. നിങ്ങൾ ഇഷ്ടപെടുന്നവരിലേക്ക് മാത്രമാക്കി ചുരുക്കാൻ സാധിക്കുകയുള്ളു. ഇതിനായി നിങ്ങൾക്ക് “പീപ്പിൾ യു ഫോള്ളോ” ഫീച്ചർ ഉപയോഗിക്കാം.

റെസ്ട്രിക്റ്റഡ് അക്കൗണ്ട്സ് – സെറ്റിങ്സിൽ “റെസ്ട്രിക്റ്റഡ് അക്കൗണ്ട്സ്” എന്നൊരു സവിശേഷതയുണ്ട്. പേര് സൂചിപ്പിക്കുന്നത് പോലെ, ഒരു വ്യക്തിയെ ബ്ലോക്ക് ചെയ്യുകയോ അൺഫോളോ ചെയ്യുകയോ ചെയ്യാതെ തന്നെ നിയന്ത്രിക്കാൻ ഇത് നിങ്ങളെ സഹായിക്കുന്നു. നിങ്ങൾ ഒരു അക്കൗണ്ട് റെസ്ട്രിക്റ്റ് ചെയ്യുമ്പോൾ അത് മറ്റെയാൾ അറിയില്ലെന്നും കമ്പനി പറയുന്നു. ഈ സവിശേഷത ഉപയോഗിച്ചാൽ നിങ്ങൾ ഓൺലൈനിലായിരിക്കുന്നതോ നിങ്ങൾ സന്ദേശങ്ങൾ വായിച്ചതോ മറ്റേ വ്യക്തിക്ക് അറിയാൻ കഴിയില്ല. നിങ്ങൾ തിരഞ്ഞെടുക്കുന്ന അക്കൗണ്ടുകളുടെ കമന്റുകൾ നിങ്ങൾക്ക് അവലോകനം ചെയ്യാൻ കഴിയും.

നിങ്ങൾ ഒരു അക്കൗണ്ട് നിയന്ത്രിക്കുമ്പോൾ, നിയന്ത്രിത അക്കൗണ്ടിൽ നിന്നുള്ള കമന്റുകൾ നിങ്ങളുടെ സുഹൃത്തുക്കൾ കാണണമോ എന്ന് തീരുമാനിക്കാൻ ഇൻസ്റ്റാഗ്രാം നിങ്ങൾക്ക് ഓപ്ഷൻ നൽകും. ആപ്പിന്റെ സെറ്റിങ്സിൽ പ്രൈവസി വിഭാഗത്തിൽ നിങ്ങൾക്ക് “റെസ്ട്രിക്റ്റഡ് അക്കൗണ്ട്സ്” കാണാനാകും.

ആക്ടിവിറ്റി സ്റ്റാറ്റസ് – നേരിട്ട് പിന്തുടരുന്നവർക്കും മറ്റും നിങ്ങൾ എപ്പോഴാണ് ഓൺലൈനിലായിരുന്നത് എന്ന് കാണാൻ കഴിയും. ആക്ടിവിറ്റി സ്റ്റാറ്റസ് ഓഫ് ചെയ്തുകൊണ്ട് നിങ്ങൾക്ക് ഇത് മാറ്റാനാകും. ഇതിന് സെറ്റിങ്സിൽ സ്വകാര്യത തിരഞ്ഞെടുത്ത്, അക്കൗണ്ട് സ്റ്റാറ്റസിലേക്ക് മാറ്റിയാൽ പിന്നീട് അത് പ്രവർത്തിക്കില്ല.

ലൈക്കുകൾ മറയ്ക്കുക, കമന്റുകൾ ഓഫാക്കുക – പോസ്റ്റുകൾക്കുള്ള ലൈക്കുകളും കമന്റുകളും മറച്ചു വെക്കാൻ സാധിക്കും. ഇതിന് വേണ്ടി ആപ്പിന്റെ മുകളിൽ വലതു വശത്തുള്ള മൂന്ന് ഡോട്ടിൽ ക്ലിക്ക് ചെയ്യുക. അവിടെ വരുന്ന മെനുവിൽ ലൈക്കും കമന്റും മറച്ചു വെക്കുന്നതിനുള്ള ഓപ്‌ഷൻ കാണാം.

ഫോളോവെഴ്സിനെ കളയുക – ഇൻസ്റ്റഗ്രാം സ്വകാര്യ അക്കൗണ്ട് ആക്കുകയാണെങ്കിൽ ഫോളോവെർസിലെ ചിലരെ ഒഴിവാക്കാനുള്ള ഓപ്‌ഷൻ വരും. അവരെ ബ്ലോക്ക് ചെയ്യേണ്ടെങ്കിൽ പതിയെ മാറ്റിനിർത്താം.
അതിനായി, ആപ്പിൽ നിങ്ങളുടെ പ്രൊഫൈൽ ചിത്രത്തിന്റെ താഴെ ടാപ്പുചെയ്യുക. പിന്നീട്, സ്‌ക്രീനിൽ കാണുന്ന “ഫോളോവേഴ്സ്”ൽ ക്ലിക്ക് ചെയ്യേണം, “റിമൂവ്” എന്ന ബട്ടണിൽ ടാപ്പുചെയ്ത് ഫോളോവെഴ്സിനെ കളയാം.

Leave a Reply

Your email address will not be published. Required fields are marked *