ചേര്‍ത്ത് നിര്‍ത്താം; ഇന്ന് ലോകവയോജനദിനം

ഇന്ന് വയോജനദിനം.ജീവിത സായാഹ്നത്തില്‍ ഒറ്റപ്പെട്ടു പോകുന്നവരെ ചേര്‍ത്തുപിടിക്കണമെന്ന ഓര്‍മ്മപ്പെടുത്തലാണ് ഈ ദിവസം. ഐക്യ രാഷ്ട്രസഭ ഒക്ടോബര്‍ ഒന്ന് വയോജന ദിനമായി ആചരിച്ചു വരുന്നു. നമ്മെ ഒരിക്കല്‍ കൈപിടിച്ചു നടത്തിയവര്‍ക്ക് കൈത്താങ്ങാവാന്‍ ഓര്‍ക്കുക ഈ ദിനം..കടന്നു പോകുന്ന ഓരോ നിമിഷവും വാര്‍ധക്യത്തിലേക്കുള്ള ദൂരം കുറഞ്ഞു വരികയാണെന്ന് നാം ഓര്‍ക്കണം.


ആയുസ്സിന്റെ ഭൂരിഭാഗവും സ്വന്തം കുടുബത്തിന് വേണ്ടി അദ്വാനിച്ച് ജിവിതത്തിന്റെ സായം സന്ധ്യയില്‍ രോഗങ്ങളാലും മറ്റും പരസഹായം ആവിശ്യമായി വരുന്ന സമയത്ത് മക്കളും മറ്റു വേണ്ട പ്പെട്ടവരും നല്ല രീതിയില്‍ കഴിയുബോള്‍ തന്നെയും സഹായത്തിനു ആരുമില്ലാത്തവന്റെ അവസ്ഥ ദയനീയം ആണ്.വയോജനങ്ങള്‍ അവഗണിക്കപ്പെടെണ്ടവര്‍ അല്ലെന്നും ആദരിക്കപെടെണ്ടവര്‍ ആണെന്നും ഉള്ള ബോധം നമ്മളില്‍ ഉണ്ടാവണം,അവരുടെ അഭിപ്രായങ്ങള്‍ക്ക് വില കല്‍പ്പിക്കണം,അവര്‍ രോഗികള്‍ ആണെങ്കില്‍ അവരെ പരിപാലിക്കണം,ഇത്തരത്തിലുള്ള പ്രവത്തനങ്ങളിലൂടെ മാത്രമേ അവരോട് ഉള്ള കടമ നമുക്ക് നിര്‍വഹിക്കാന്‍ കഴിയു.ഫലത്തില്‍ അത് ഇന്നത്തെ യുവ തലമുറയ്ക്ക് വേണ്ടി തന്നെയാണ്,നമ്മളും നാളെ ഇ അവസ്ഥയില്‍ എത്തേണ്ടവര്‍ ആണല്ലോ..?


അച്ഛനമ്മമാരെ സംരക്ഷിക്കാത്ത മക്കളെ ശിക്ഷിക്കാന്‍ നിയമം (2007) കൊണ്ടുവന്ന നാടാണ് നമ്മുടേത്. എന്നിട്ടും, മക്കള്‍ പെരുവഴിയില്‍ ഉപേക്ഷിച്ചവരെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് പഞ്ഞമില്ല.പ്രായമായ മാതാപിതാക്കളെ വഴിയോരങ്ങളില്‍ തള്ളാന്‍ മടിക്കാത്ത, അവര്‍ക്കായി നാടുനീളെ വൃദ്ധസദനങ്ങള്‍ നിര്‍മിക്കുന്ന മലയാളിയുടെ കാപട്യത്തിനുനേരേ പിടിക്കുന്ന കണ്ണാടിയാകണം വയോജനദിനാചരണങ്ങള്‍.1991 ഒക്ടോബര്‍ 1 മുതല്‍ ലോക വയോജനദിനമായി ലോകമെമ്പാടും ആചരിച്ചുതുടങ്ങി.

വയോജനങ്ങള്‍ക്ക് പരിഗണനയും സ്‌നേഹവും ആവശ്യമാണെന്ന തോന്നലില്‍ നിന്നാണ് ഇങ്ങനെയൊരു ദിനം പിറന്നത്. വൃദ്ധജനങ്ങള്‍ അല്‍ഭവിക്കുന്ന ദുരിതങ്ങള്‍ ഏറിവരുന്നതുകൊണ്ടുതന്നെ വയോജന ദിനത്തിന്റെ പ്രാധാന്യവും ഏറെയാണ്. ലോകമെമ്പാടും 60 വയസ്സിന് മുകളിലുള്ള 600 മില്യണ്‍ വൃദ്ധജനങ്ങളാണുള്ളത്. വൃദ്ധജനങ്ങളുടെ എണ്ണം വര്‍ദ്ധിച്ചതിനല്‍സരിച്ച് വൃദ്ധസദനങ്ങളുടെ എണ്ണവും വര്‍ദ്ധിച്ചു വരുന്നുണ്ടെന്ന് പറയേണ്ടിവരും.

Leave a Reply

Your email address will not be published. Required fields are marked *