ജോര്‍ജ്ജുകുട്ടിടെ വക്കീല്‍ ഇപ്പോൾ കോടതിയില്‍ തിരക്കിലാണ് ; വിശേഷങ്ങള്‍ പങ്കുവെച്ച് ശാന്തിപ്രിയ

മമ്മൂട്ടി കൈകാര്യം ചെയ്യുന്ന വക്കിൽ കഥാ പാത്രങ്ങൾ ഒന്നിന് ഒന്ന് മികച്ചതാണ്. ഒരു പക്ഷെ അദ്ദേഹത്തിന്റെ പ്രൊഫഷൻ അതായതു കൊണ്ടാകാം പ്രേക്ഷകരെ കയ്യിൽ എടുക്കാൻ സാധിക്കുന്നത്. ഇതാ മലയാള സിനിമയ്ക്ക് മുതൽ കൂട്ടായി മറ്റൊരു വക്കിൽ കൂടി ശാന്തി പ്രിയ … നമ്മുടെ ജോര്‍ജ്ജുകുട്ടിടെ വക്കീല്‍, ലാലേട്ടനൊപ്പമുള്ള ദൃശ്യം 2വിലെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ശാന്തിപ്രിയ.

ലാലേട്ടനും മമ്മൂക്കയും

എനിക്ക് മമ്മൂക്കയോടൊപ്പവും ലാലേട്ടനൊടോപ്പവും വര്‍ക്ക് ചെയ്യാന്‍ അവസാരം കിട്ടി. രണ്ടു സൂപ്പര്‍ സ്റ്റാര്‍സിനൊപ്പം അഭിനയിക്കാന്‍ പറ്റിയത് ഭാഗ്യം എന്ന് മാത്രമേ പറയാന്‍ പറ്റുകയുള്ളു. രണ്ടുപേരുടെ കൂടെയുള്ള എക്‌സ്പീരിയന്‍സ് തികച്ചും വ്യസ്ത്യസ്തം ആണ്. രമേശ് പിഷാരടിയുടെ ഗാനഗദ്ധര്‍വ്വനില്‍ മമ്മൂട്ടിയുടെ വക്കീല്‍ ആയിരിന്നു. പിന്നെ ദൃശ്യം 2 വില്‍ ലാലേട്ടന്റെയും. രണ്ടും ജീവിതത്തിലെ മനോഹര നിമിഷങ്ങളായി തന്നെ കാണാന്‍ കഴിയൂ.

കക്ഷി ഞെട്ടിച്ച വക്കീല്‍

ഇപ്പോള്‍ ഞാന്‍ കക്ഷി ഞെട്ടിച്ച വക്കീല്‍ എന്നാണ് അറിയപ്പെടുന്നത് (ചിരിക്കുന്നു). ദൃശ്യം 2 എടുത്ത് പറയുകയാണെങ്കില്‍ അത് വല്ലാത്ത അനുഭവം ആണെന്ന് വേണം പറയാന്‍. റിയല്‍ ലൈഫില്‍ ഓപ്പോസ് വിഭാഗത്തിന്റെ അപ്രതീക്ഷിത നീക്കത്തില്‍ അമ്പരപ്പ് ഉണ്ടാകാറുണ്ട്. എന്നാല്‍ സിനിമയില്‍ ജോര്‍ജക്കുട്ടിയുടെ ഭാഗത്തു നിന്നുണ്ടായ നീക്കത്തില്‍ അക്ഷരര്‍ത്ഥത്തില്‍ ഞെട്ടി പോയി.
ദൃശ്യം 2 ലെ കോടതി

സിനിമയില്‍ ജില്ലാ കോടതി ആയിരിന്നു. 95 ശതമാനവും കോടതി അന്തരീക്ഷം തന്നെയയാണ് എനിക്ക് അനുഭവപ്പെട്ടത്. കോടതിയില്‍ വാദിക്കുന്ന അതേ ഫീല്‍ തന്നെയാണ് എനിക്ക് അനുഭവപ്പെട്ടത്. പിന്നെ നമ്മള്‍ കാണുന്ന പരിചിത മുഖങ്ങള്‍ അല്ലെന്നു മാത്രമേ ഒരു വ്യതാസമായി എനിക്ക് തോന്നിയുള്ളു.

ജോര്‍ജ് കുട്ടിയുടെ കേസ്

റിയല്‍ ലൈഫില്‍ ഇതിനേക്കാളും വലിയ കുറ്റകൃത്യങ്ങളുള്ള കേസ് കൈകാര്യം ചെയ്തിട്ടുണ്ട്. ബട്ട് ഇത്തരത്തില്‍ ട്വിസ്റ്റ് ഉള്ള കേസ് ഇതുവരെ ഉണ്ടായിട്ടില്ല. യഥാര്‍ത്ഥ വക്കീല്‍ പംനം 2011 ല്‍ ആണ് എന്‍ട്രോള്‍ ചെയ്തത്. 2014 പകുതി വരെ തിരുവനന്തപുരം ജില്ലാ കോടതിയില്‍ പ്രാക്റ്റീസ് ചെയ്തു. സെപ്റ്റംബര്‍ തൊട്ടു ഹൈ കോടതിയില്‍ പ്രാക്റ്റീസ് ചെയ്യുന്നു.

ജനങ്ങളുടെ പ്രതികരണം

അന്താരാഷ്ട്ര തരത്തില്‍ ചര്‍ച്ച ചെയ്യുന്ന തരത്തിലുള്ള ചിത്രത്തിന്റെ ഭാഗം ആകാന്‍ പറ്റിയതില്‍ അഭിമാനം ആയി കരുതുന്നു. സിനിമയയുടെ പ്രധാന ഭാഗത്തെ സ്വിക്യുന്‍സില്‍ വളരെ കുറച്ചു നേരമാണെങ്കില്‍ കൂടിയും എന്റെ പ്രസെന്‍സ് നന്നായി വരുക എന്നതിനെ ഭാഗ്യം എന്നല്ലാതെ എങ്ങനെ ആണ് വിശേഷിപ്പിക്കാന്‍ പറ്റുന്നത്.

വക്കീല്‍ വേഷം അല്ലാതെ മറ്റു ക്യാരക്റ്റര്‍ തേടിവന്നാല്‍

റിയല്‍ ലൈഫില്‍ കക്ഷികളും കേസ് ഒക്കെ ആയി തിരക്കിലാണ്. ഇപ്പോള്‍ ഒന്നും പറയാന്‍ പറ്റില്ല എനിക്ക് ചെയ്യാന്‍ പറ്റുന്ന വേഷം ആണെങ്കില്‍ തീര്‍ച്ചയായും ചെയ്യും. ഇനിയും നല്ല അവസരങ്ങള്‍ ലഭിക്കാന്‍ ആഗ്രഹം ഉണ്ട് കിട്ടിയാല്‍ സന്തോഷം.

കുടുംബം

ഞാന്‍ ജനിച്ചതും വളര്‍ന്നതും തിരുവനന്തപുരം നെടുമങ്ങാട് ആണ്. നെടുമങ്ങാട് വീട്ടില്‍ അച്ഛനും അമ്മയും സഹോദരനും ഫാമിലിയും ആണ് താമസിക്കുന്നത്. എറണാകുളം ഇളമക്കരയില്‍ ആണ്ഞാനും ഭര്‍ത്താവും താമസിക്കുന്നത്. ഭര്‍ത്താവ് ഷിജു രാജാശേഖരന്‍, ബാങ്കില്‍ വര്‍ക്ക് ചെയ്യുന്നു. ഞങ്ങള്‍ക്ക് 4.5 വയസുകാരി മകള്‍ ഉണ്ട്. ആരാധ്യ ഋഷിക പൗര്‍ണമി. ഭര്‍ത്താവിന്റെ അമ്മയും അനിയത്തിയും കുട്ടിയും ഞങ്ങളോടൊപ്പം ഉണ്ട്. ഫാമിലി ആണ് എന്റെ ഏറ്റുവും വലിയ അനുഗ്രഹം. അവര്‍ തരുന്ന സപ്പോര്‍ട്ട് ആണ് എന്റെ സന്തോഷത്തിന്റെ രഹസ്യം.

തപസ്യ ജയൻ

Leave a Reply

Your email address will not be published. Required fields are marked *