മൈക്രോവെയ്‌വ് ഓവനോട് അത്ര കൂട്ടുവേണ്ട..

ഡോ. അനുപ്രീയ ലതീഷ്

ആഹാരം തയ്യാറാക്കാനും ചൂടാക്കാനും മൈക്രോവെയ്‌വ് ഓവന്റെ സഹായം തേടാത്ത വീട്ടമ്മമാര്‍ വിരളമാണ്. ഭക്ഷണപദാര്‍ത്ഥങ്ങള്‍ പെട്ടെന്ന് ചൂടാക്കി എടുക്കാനും പാകം ചെയ്യാനും കഴിയുന്ന ഉപകരണമെന്ന നിലയില്‍ സ്ത്രീകളുടെ ഇഷ്ടഉപകരണങ്ങളുടെ പട്ടികയിലാണ് ഓവനുകള്‍ക്കുള്ളത്.

മൈക്രോവെയ്‌വ് ഓവന്‍ പ്രസരിപ്പിക്കുന്ന റേഡിയേഷന്‍ ഗുരുതര ആരോഗ്യ പ്രശനങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഓവനില്‍ ഭക്ഷണ പഥാര്‍ഥം വെച്ച് ഓണ്‍ ചെയ്യുന്നതോടെ മെക്രോവെയ്‌വ് തരംഗങ്ങള്‍ ഓവനുള്ളില്‍ പ്രസരണം ചെയ്യപ്പെടുകയും അതുവഴി ഭക്ഷണം ചൂടാകുകയോ പാകപ്പെടുകയോ ചെയ്യുകയാണ്. ഈ സമയം 2,500 മെഗാഹേര്‍ട്‌സ് ഇലക്‌ട്രോ മാഗ്‌നറ്റിക് റേഡിയേഷന്‍ ഉത്പാദിപ്പിക്കപ്പെടുന്നുവെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഓവനുകളുടെ അമിത ഉപയോഗം ക്യാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്ന് ആരോഗ്യവിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. മനുഷ്യന്റെ പ്രത്യുത്പാദന വ്യവസ്ഥയെ ഇത് താറുമാറാക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ഇതുവഴി ജനിതക വൈകല്യങ്ങള്‍ക്ക് വരെ ഓവന്‍ കാരണമാകുന്നുണ്ട്. മനുഷ്യന്റെ രോഗപ്രതിരോധ ശേഷിയേയും ഇത് തകരാറിലാക്കുന്നു. ഓവനില്‍ പാകം ചെയ്ത ഭക്ഷണ പഥാര്‍ഥങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുന്നത് ഉയര്‍ന്ന തോതിലുള്ള പ്രമേഹത്തിനും കാരണമാകുന്നുണ്ട്.ഫ്രിഡ്ജില്‍ നിന്നെടുത്ത ഭക്ഷണപദാര്‍ത്ഥം തണുപ്പ് മാറുന്നത് മുമ്പുതന്നെ ഓവനില്‍വെച്ച് ഒരുകാരണവശാലും ചൂടാക്കാരുത്.

മെക്രോ വെയവ് ഓവന്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടി കാര്യങ്ങള്‍

  • കുട്ടികള്‍ക്കുള്ള ഭക്ഷണ പദാര്‍ഥങ്ങള്‍ ഒരു കാരണത്താലും ഓവനില്‍ തയ്യാറാക്കരുത്.
  • ഓവനില്‍ പാകം ചെയ്യുന്ന വസ്തുക്കള്‍ നന്നായി കഴുകിയ ശേഷം ഓവനില്‍ വെക്കുക.
  • നിര്‍ദിഷ്ട സമയത്തിലും കൂടുതല്‍ നേരം ഓവന്‍ പ്രവര്‍ത്തിപ്പിക്കരുത്.
  • മാംസങ്ങളും ലഘുകടികളും ഉണ്ടാക്കുന്നതിന് പകരം പച്ചക്കറികള്‍ പാകം ചെയ്യാന്‍ ഓവന്‍ ഉപയോഗിക്കുക.
  • വെള്ളവും മറ്റും ചൂടാക്കാന്‍ ഓവന്‍ ഉപയോഗിക്കാതിരിക്കുന്നതാണ് ഉത്തമം.

Leave a Reply

Your email address will not be published. Required fields are marked *