1999 രൂപയ്ക്ക് ജിയോഫോണ്‍; ദീപാവലിക്ക് വിപണിയില്‍ എത്തും

ജിയോഫോൺ നെക്സ്റ്റ് ദീപാവലിയ്ക്ക് വിപണിയിൽ എത്തും. 1,999 രൂപ ഇഎംഐ ആയും ഫോൺ വാങ്ങാന്‍ സൌകര്യമുണ്ട്.

ജിയോയും ഗൂഗിളു ചേർന്ന് നിർമ്മിച്ചിരിക്കുന്ന സ്മാർട്ട്ഫോണാണ് ജിയോഫോൺ നെക്സ്റ്റ്. രണ്ട് കമ്പനികളും സംയുക്തമായി രൂപകൽപന ചെയ്ത മെയ്ഡ് ഫോർ ഇന്ത്യ സ്‌മാർട്ട്‌ഫോൺ ദീപാവലി മുതൽ വിപണികളിൽ ലഭ്യമാകും.

കുറഞ്ഞ വിലയ്ക്ക് ഇതുവരെ കാണാത്ത ഫീച്ചറുകളോടെയാണ് ഫോൺ പുറത്തിറക്കുന്നത്. റിലയൻസ് റീട്ടെയിലിന്റെ വിപുലമായ ശൃംഖലകളിൽ രാജ്യത്തുടനീളം ജിയോഫോൺ നെക്സ്റ്റ് ലഭ്യമാകും


ആന്‍ഡ്രോയിഡിന്റെ പ്രഗതി ഓ എസിലാണ് ജിയോഫോണ്‍ നെക്‌സ്റ്റ് പ്രവര്‍ത്തിക്കുന്നത്. ടെക്‌നോളജി ഭീമനായ ക്വാൽകോമിന്റെ പ്രോസസറാണ് ജിയോഫോൺ നെക്സ്റ്റിൽ ഉപയോ​ഗിച്ചിരിക്കുന്നത്. സംസാരിച്ച് കൊണ്ട് ഈ ഫോൺ പ്രവ‍ർത്തിപ്പിക്കാൻ സാധിക്കും. ​ഗൂ​ഗിൾ അസിസ്റ്റന്റിന്റെ സഹായത്തോടെ ആപ്പ് തുറക്കാനും സെറ്റിം​ഗ്സ് നിയന്ത്രിക്കാനും സാധിക്കും.

മികച്ച ക്യാമറയാണ് ജിയോഫോൺ നെക്‌സ്‌റ്റിന്റെ മറ്റൊരു പ്രത്യേകത. പോർട്രെയിറ്റ് മോഡ് പോലെയുള്ള മോഡുകൾ ഉപയോ​ഗിച്ചും ഫോണിൽ ഫോട്ടോകളെടുക്കാം. കുറഞ്ഞ വെളിച്ചത്തിൽ മികച്ച ഫോട്ടോകൾ എടുക്കാനുള്ള നൈറ്റ് മോഡ് ഓപ്ഷനും ഫോണിലുണ്ട്. എല്ലാ ആൻഡ്രോയിഡ് ആപ്ലിക്കേഷനുകളെയും ജിയോഫോൺ നെക്സ്റ്റ് പിന്തുണയ്ക്കുന്നുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *