“കാറ്റിനരികെ”ട്രെയിലർ റിലീസ്

അശോകൻ,സിദ്ധാർത്ഥ് ശിവ,സിനി എബ്രാഹം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഫാദർ റോയി കാരയ്ക്കാട്ട് സംവിധാനം ചെയ്യുന്ന ” കാറ്റിനരികെ” എന്ന ചിത്രത്തിന്റെ ട്രെയിലർ പ്രശസ്ത യുവ നടന്‍ നിവിന്‍ പോളി തന്റെ ഫേയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

ചാലി പാലാ,ജോബി എ എസ്,രജീഷ് പുറ്റാട്,ജിത്തു ജോണി, ആശാദേവീ റ്റി എസ്സ്, അരുൺ സി എം,സ്റ്റെബിൻ അഗസ്ററിൻ,മാസ്റ്റർ പവൻ റോയി,ബേബിഅനുമനുതുടുങ്ങിയവർക്കൊപ്പം ഫാദർ ജോസഫ് പുത്തൻ പുരയ്ക്കൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
കപ്പുച്ചിൻ ക്രിയേഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷിനൂമ്പ് ടി ചാക്കോ നിർവ്വഹിക്കുന്നു.സ്മിറിൻ സെബാസ്റ്റ്യൻ,ഫാദർ റോയി കാരയ്ക്കാട്ട് കപ്പൂച്ചിൻ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.

വിശാൽ ജോൺസൺ എഴുതിയ വരികൾക്ക് നോബിൾ പീറ്റർ സംഗീതം പകരുന്നു.ഫാദർ റോയി കാരയ്ക്കാട്ട് കപ്പൂച്ചിൻ,ഡോക്ടർ ആന്റെണി എൽ കപ്പൂച്ചിൻ എന്നിവരുടെതാണ് കഥ.
എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട് അന്യനാട്ടിൽ പുതിയൊരു ജീവിതം തേടിയാണ് ജോണിയും ഭാര്യ ആനിയും അവരുടെ രണ്ടു കുട്ടികളും ഈ മലയോര ഗ്രാമത്തിലെത്തിയത്.വളരെ സന്തോഷപൂർവ്വം മലമുകളിൽ ഒറ്റപ്പെട്ട് ജീവിച്ചിരുന്ന ജോണി പതിവു പോലെ കാട്ടിനുള്ളിൽ ഉണക്കമരം ശേഖരിക്കാൻ പോകുന്നു.പക്ഷേ ആ ദിവസംജോണിമടങ്ങിവന്നില്ല.മലമുകളിലെ കുഞ്ഞു വീട്ടിൽ ജോണി വരുന്നതും കാത്തിരുന്ന ഭാര്യ ആനിയും കുട്ടികളും താമസിയാതെ ജോണി തേടിയിറങ്ങുന്നു.തുടർന്ന്
അവർ നേരിടുന്ന സംഘർഭരിതമായ മുഹൂർത്തമാണ് കാറ്റിനക്കരെ” എന്ന ചിത്രത്തിൽ ദൃശ്യവൽ ക്കരിക്കുന്നത്.
.

കല-സൂരജ് ആർ കെ,മേക്കപ്പ് -സിനൂബ് രാജ്,സ്റ്റിൽസ്-ബാലമുരളി കൃഷ്ണ,എഡിറ്റർ-വിശാഖ് രാജേന്ദ്രൻ,പരസ്യക്കല-ജിസ്സൻ പോൾ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-സ്മിറിൻ സെബാസ്റ്റ്യൻ,അസോസിയേറ്റ് ഡയറക്ടർ-സ്റ്റെബിൻ അഗസ്റ്റിൻ.
ഏപ്രില്‍ നാലിന് പ്രെെം റീല്‍സ് ” കാറ്റിനരികെ” റിലീസ് ചെയ്യുന്നു.
വാർത്ത പ്രചരണം-എ എസ് ദിനേശ്

Leave a Reply

Your email address will not be published. Required fields are marked *