“കാറ്റു തഴുകുന്നു കാതിലോതുന്നു ” കെണി “ഗാനം ആസ്വദിക്കാം


ഫിലിം ഡ്രീംസ്‌ ഹട്ടിന്റെ ബാനറിൽ നവാഗതനായ അഷ്‌കർ മുഹമ്മദലി രചനയും, സംവിധാനവും നിർവ്വഹിച്ച “കെണി” എന്ന ചിത്രത്തിലെ “കാറ്റു തഴുകുന്നു കാതിലോതുന്നു ” എന്ന വീഡിയോ ഗാനം റിലീസായി. ഷഹീറ നസീറിന്റെ വരികൾക്ക് അജയ് രവി ഈണം പകർന്ന ഈ ഗാനം അരവിന്ദ് വേണുഗോപാൽ ആലപിക്കുന്നു.

https://youtu.be/vPsyHOQQWlQ

സുധീർ സുഫി(സൈക്കോ സൈമൺ)അശ്വിത രമേശ്‌,സ്റ്റാലിൻ, ജിപ്സൺ റോച്ച,പ്രവി പ്രഭാകർ,മനു,സിന്ധു എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.


ഛായാഗ്രഹണം ധനിൽ ധർമ്മരാജ് നിർവ്വഹിക്കുന്നു.എഡിറ്റർ-അൻഷാഫ് മുഹമ്മദലി,മേക്കപ്പ്-അൻസാരി ഇസ്മെയ്ക്ക്,അസോസിയേറ്റ് ഡയറക്ടർ-കെ പി രാജേഷ്,അസിസ്റ്റന്റ് ഡയറക്ടർ-മിഥുൻ മധു,സാജു കെ സലീം.ഡിസംബറിൽ റിലീസ് ചെയ്യുന്ന ഈ സിനിമയുടെ മറ്റു ജോലികൾ പുരോഗമിക്കുന്നു.വാർത്ത പ്രചരണം-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *