കൊടങ്ങലിന്‍റെ ഔഷധഗുണങ്ങള്‍

ഡോ. അനുപ്രീ. ലതീഷ്

കൊടകന്‍ അഥവ കൊടങ്ങല്‍ അത്ര ചില്ലറക്കാരനല്ല.സെന്റെല്ല ഏഷ്യാറ്റിക്ക അഥവാ കൊടകന് ശരീരത്തിന് പലതരം ഗുണങ്ങളുണ്ട്. നട്ടെല്ലിന് ക്ഷതം, ന്യൂറോ മസ്കുലർ ഡിസോർഡേഴ്സ്, പൊതുവായ തലച്ചോറിന്റെ പ്രവർത്തനവും ഓർമ്മശക്തിയും കാരണം നാഡീവ്യൂഹം നന്നാക്കാൻ ഇത് ഉപയോഗിക്കുന്നു. മസ്തിഷ്ക്ക ടോണിക്ക് എന്നാണ് കൊടങ്ങല്‍ അറിയപ്പെടുന്നത്.


ചർമ്മ ചികിത്സയിലും ഈ ചെടി ഉപയോഗിക്കുന്നു. ഇതിനുപുറമെ, ആൻറി-ഇൻഫ്ലമേറ്ററി, ആന്റിപ്രോളിഫെറേറ്റീവ്, ആൻറി കാൻസർ, ആന്റിഓക്‌സിഡന്റ്, ആൻറിൾസർ, മുറിവ് ഉണക്കൽ മുതലായ മറ്റ് നിരവധി ഫലങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഓരോ വീട്ടിലും അത്യവശ്യം വേണ്ട ഒരു ചെടിയാണ് കൊടങ്ങല്‍.


3-4 ഇലകൾ എടുത്ത് തിളപ്പിച്ച വെള്ളത്തിൽ ഇട്ടു കുടിക്കുക അല്ലെങ്കിൽ 15 മില്ലി സത്തു ഉണ്ടാക്കി രാവിലെ കുടിക്കുന്നതും അരോഗ്യത്തിന് ഉത്തമമാണ്.

കൊടങ്ങലിന്‍റെ ഇല തോരൻ വച്ചും കഴിക്കാം. കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും ഇതിന്‍റെ നീര് ഇടിച്ച് പിഴിഞ്ഞ് എടുത്ത് നേരിട്ടോ അല്ലെങ്കില്‍ കുറുക്കിലോ മറ്റ് ആഹാരപദാര്‍ത്ഥങ്ങളിലോ ചേര്‍ത്തോ കൊടുക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.

Leave a Reply

Your email address will not be published. Required fields are marked *