നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും തുരുമ്പിക്കാത്ത കൊണാർക്ക് സൂര്യ ക്ഷേത്രത്തിലെ ഉരുക്കു ബീമുകൾ

ഒറീസയിലെ കൊണാർക്കിൽ സ്ഥിതിചെയ്യുന്ന സൂര്യക്ഷേത്രം എന്തുകൊണ്ടും ഒരു വിസ്മയം തന്നെയാണ് . ഇപ്പോൾ നാശോന്മുഖമായിക്കൊണ്ടിരിക്കുകയാണെങ്കിലും നിലനിൽക്കുന്ന ശേഷിപ്പുകൾ തന്നെ ഈ മഹാസൃഷ്ടിയുടെ അത്ഭുതങ്ങൾ ഒരുപാട് ശേഷിപ്പിക്കുന്നുണ്ട് .


പതിമൂന്നാം നൂറ്റാണ്ടിലെ വാസ്തുവിദ്യാ വിസ്മയമാണ് ബംഗാൾ ഉൾക്കടലിന്റെ സ്വർണ്ണ മണലിനു മേലുള്ള സൂര്യദേവന്റെ ഈ ക്ഷേത്ര രഥം .മഹാത്ഭുതങ്ങളിൽ ഒന്നാണ് ക്ഷേത്ര നിർമ്മിതിക്ക് ഉപയോഗിച്ചിരിക്കുന്ന മുപ്പതിലധികം ടൺ ഭാരമുള്ള അനേകം ഉരുക്കു ബീമുകൾ പുരാതന ഗംഗാ രാജവംശത്തിലെ മഹാരാജാവായ നരസിംഹദേവന്റെ ഭരണകാലത്താണ് ഈ വിസ്മയം പണികഴിപ്പിക്കപ്പെട്ടത് . സൂര്യദേവൻ ആരാധനാ മൂർത്തിയായ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഒറിസ്സാ സംസ്ഥാനത്തിലെ പുരി ജില്ലയിലാണ്.

അക്കാലത്തു എങ്ങിനെയാണ് ഈ നിര്മിതിക്കാവശ്യമായ ഭീമാകാരമായ അനേകം ഉരുക്കു ബീമുകൾ നിര്മിച്ചതെന്നും ,എന്തുകൊണ്ടാണ് എട്ടു നൂറ്റാണ്ടുകൾ കടൽക്കരയിൽ നിന്നശേഷവും ആ ബീമുകൾ തുരുമ്പിക്കാതെ നിലനിൽക്കുന്നത് എന്നതും ഒരു വിസ്മയം തന്നെയാണ് .

Leave a Reply

Your email address will not be published. Required fields are marked *