വിനീത് ശ്രീനിവാസന്‍റെ ശബ്ദത്തില്‍ കൊഞ്ചും നിൻ ഇമ്പം റീ മിക്സ്

പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാൽ അഭിനയിച്ച താളവട്ടം എന്ന ചിത്രത്തിലെ കൊഞ്ചും നിൻ ഇമ്പം എന്ന ശ്രുതിമധുരമായ ഗാനം റീമിക്സ് ചെയ്ത് ഇറക്കിയിരിക്കുന്നു. വിനീത് ശ്രീനിവാസൻ ആണ് ഗാനമാലപിച്ചിരിക്കുന്നത്. പ്രജിൻ പ്രതാപ് സംവിധാനംചെയ്ത ആൺ എന്ന മ്യൂസിക് വീഡിയോ കാഴ്ചക്കാരിൽ ഇമ്പം ഉണർത്തുന്നു. ചടുലമായ നൃത്തചുവടുകളുമായി പ്രജിൻ പ്രതാപ് മുഖ്യവേഷത്തിലെത്തുന്ന ഗാനമാണിത്.

https://www.youtube.com/watch?v=ULZeGKwbUCg

വശ്യമായ താളമേള നിർത്യസമന്യയമാണ് ഈ ഗാനരംഗത്തിൽ ഉള്ളത്. അനായാസമായ ഡാൻസ് കൊറിയോഗ്രാഫിയിൽ 80 കളിലെ പ്രിയ ഗാനം നൊസ്റ്റാൾജിയ നൽകുന്നു. ജിക്കു ജേക്കബ് പീറ്റർ ചായാഗ്രഹണവും മോജി ടി വർഗീസ് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു.. പന്തളം സുധാകരന്റെ വരികൾക്ക് സുമേഷ് പരമേശ്വർ സംഗീതം ബിജിഎം എന്നിവ നിർവഹിച്ചിരിക്കുന്നു.

മില്ലേനിയം ഓഡിയോസ് നിർമ്മിച്ച ഗാനത്തിന്റെ കോ പ്രൊഡ്യൂസർ സജിത അജിത്ത് ആണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഡോക്ടർ ദിവ്യ വൃദ്ധി. പി ആർ ഒ എം കെ ഷെജിൻ.

Leave a Reply

Your email address will not be published. Required fields are marked *