പാല്‍ക്കൂണ്‍ കൃഷിരീതി

കേരളത്തിലെ കാലാവസ്ഥയില്‍ അനുയോജ്യമായി കൃഷി ചെയ്തെടുക്കാവുന്ന കൂണുകളാണ് ചിപ്പിക്കുണും പാല്‍ക്കൂണും.20-30 ഡിഗ്രി സെല്‍ഷ്യസ് അന്തരീക്ഷ ഊഷ്മാവില്‍ ചിപ്പിക്കൂണ്‍ മികച്ച് വിളവ് തരുന്നു. എന്നാല്‍ പാല്‍ക്കൂണാകട്ടെ 25-35 ഡിഗ്രി സെല്‍ഷ്യസ് അന്തരീക്ഷ ഊഷ്മാവില്‍ – ജനുവരി മുതല്‍ മെയ് കാലഘട്ടത്തിലും- വളരെ ആദായകരമായി കൃഷി ചെയ്യാം.


തൂവെള്ള നിറത്തില്‍ കുടയുടെ ആകൃതിയില്‍ കാണപ്പെടുന്ന പാല്‍ക്കൂണിന് 200 മുതല്‍ 250 രൂപവരെ വിലയുണ്ട്. മാര്‍ക്കറ്റില്‍ കവറുകളിലും മറ്റും ലഭ്യമായ ഇവ മനസ്സുവച്ചാല്‍ നമുക്കും ആവശ്യാനുസരണം വീട്ടില്‍ ഉത്പാദിപ്പിക്കാവുന്നതേ ഉള്ളൂ. ഒരു കവര്‍ കൂണ്‍വിത്ത് ഉപയോഗിച്ച് ഒന്ന്-ഒന്നര കിലോഗ്രാം പാല്‍കൂണ്‍ ഉണ്ടാക്കാം.


പാല്‍കൂണ്‍ കൃഷിക്ക് ആവശ്യമുള്ള സാധനങ്ങള്‍
കച്ചിത്തിരി – 1 തിരി
കൂണ്‍ വിത്ത് – 1 കവര്‍
പോളിത്തീന്‍ കവര്‍ – 2 എണ്ണം


മാധ്യമം തയ്യാറാക്കല്‍


ഹരിതകരഹിതമായ കൂണുകള്‍ മറ്റു വിളകളുടെ /സസ്യങ്ങളുടെ അവശിഷ്ടങ്ങളില്‍ നിന്നാണ് ആഹാരം വലിച്ചെടുക്കുന്നത്. കൂണ്‍ വളര്‍ത്തുവാന്‍ ഉപയോഗിക്കുന്ന സസ്യാവശിഷ്ടങ്ങളാണ് മാധ്യമം എന്ന് പറയുന്നത്. വൃത്തിയുള്ളതും അധികം പഴകാത്തതും നന്നായി ഉണങ്ങിയതുമായ വൈക്കോലാണ് പാല്‍ക്കൂണ്‍ കൃഷിക്ക് ഏറ്റവും അനുയോജ്യമായ മാധ്യമം.

  • വൈക്കോള്‍ 8-10 സെ. മീ. നീളമുള്ള കഷ്ണങ്ങളാക്കുക
  • 12-14 മണിക്കൂറോളം ശുദ്ധജലത്തില്‍ കുതിരാനിടുക
  • വെള്ളം വാര്‍ത്തുകളയുക
  • അര-മുക്കാല്‍ മണിക്കുറോളം വൈക്കോല്‍ ആവി കയറ്റുക.
  • തണുത്തതും പിഴിഞ്ഞാല്‍ വെള്ളം തുള്ളിയായി വീഴാത്തവിധം തോര്‍ന്നതുമായ വൈക്കോലാണ് കൂണ്‍ കൃഷിചെയ്യുവാന്‍ ഉപയോഗിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *