” കൂറ ” സൈന പ്ലേ ഒടിടിയിൽ


പുതുമുഖങ്ങളായ കീർത്തി ആനന്ദ്,വാർത്തിക് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വൈശാഖ് ജോൺ സംവിധാനം ചെയ്യുന്ന “കൂറ ” എന്ന സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രം സൈന പ്ലേ ഒടിടി യിൽ റിലീസായി.
ജോജന്‍ സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ നായകനും നായികയും ഉള്‍പ്പെടെ അരങ്ങിലും അണിയറയിലുമായി മുപ്പതോളം പുതുമുഖങ്ങളെയാണ് അവതരിപ്പിക്കുന്നത്.


പരിസ്ഥിതി പ്രവര്‍ത്തകനായ പ്രൊ. ശോഭീന്ദ്രന്‍ ചിത്രത്തില്‍ ഒരു ശ്രദ്ധേയമായ വേഷം അവതരിപ്പിക്കുന്നു. കൂറയെ ഭക്ഷണമാക്കുന്ന ജെന്‍സി ജെയ്‌സണ്‍ എന്ന കേന്ദ്ര കഥാപാത്രത്തിനെ കുറിച്ചുള്ള ആകാംക്ഷയും ആവേശവും പ്രേക്ഷകരെ അത്ഭുതപ്പെടുത്തും.വർത്തിക് എസ്സ് പിള്ള ഒരു സംഗീതജ്ഞനാണ്. വിദ്യാർത്ഥിയായ വർത്തിക് ഒരു ദിവസം കോളേജ് ലൈബ്രറിയിൽ അസാധാരണമായ ഒരു കാഴ്ച കാണുന്നു. കോളേജ് സീനിയറായ ജെൻസി ജെയ്‌സൺ കൂറകളെ ഭക്ഷിക്കുന്നത് കാണാൻ ഇടയായി. അവൻ അവളെ പിന്തുടരാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. കൂറകളെ തിന്നുന്ന ജെൻസിയുടെ ശീലത്തിന് പിന്നിലെ രഹസ്യം അറിയാൻ വർത്തിക് ആഗ്രഹിക്കുന്നു.കൂടാതെ സുന്ദരിയായ ജെൻസിയോടുള്ള തന്റെ സ്നേഹം വെളിപ്പെടുത്താനും ശ്രമിക്കുന്നു. പക്ഷേ അവൾ അവനോട് സംസാരിക്കാൻ പോലും തയ്യാറാകുന്നില്ല.വീണ്ടും ജെൻസി പങ്കെടുത്ത ഒരു അത്താഴവിരുന്നിൽ അസാധാരണമായ ഒരു മരണം സംഭവിക്കുന്നു. ഈ സംഭവത്തോടെ ജെൻസി നിഗൂഢതകളുടെ പ്രതീകമായി. കാരണമായി.തുടർന്നുള്ള വർത്തിക്കിന്റെ അന്വേഷണ വൈരുദ്ധ്യങ്ങളാണ് ഈ ചിത്രത്തിൽ വൈശാഖ് ജോൺ ദൃശ്യവൽക്കരിക്കുന്നത്.


കോ പ്രൊഡ്യൂസേഴ്‌സ്- ഡോ.ബിന്ദു കൃഷ്ണാനന്ദ്, ഡോ.ദീപേഷ് കരിമ്പുങ്കര, ഛായാഗ്രഹണം-അരുണ്‍ കൂത്തടുത്ത്, എഡിറ്റിങ്-വൈശാഖ് ജോജന്‍,സംഗീതം-നിതിന്‍ പീതാംബരന്‍,ഏ. ജി ശ്രീരാഗ്, പശ്ചാത്തലസംഗീതം- നിതിന്‍ പീതാംബരന്‍, കലാസംവിധാനം-അതുല്‍ സദാനന്ദന്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളർ-ജനുലാല്‍ തയ്യില്‍, ശബ്ദമിശ്രണം- ശ്യാംറോഷ്, അസോസിയേറ്റ് ഡയറക്ടര-റാനിഷ്, അസിസ്റ്റന്റ് ഡയറക്ടര്‍- അക്ഷയ്കുമാര്‍,ഡിജിറ്റല്‍ ഹെഡ്-നിപുണ്‍ ഗണേഷ്, ചമയം-ആതിര മണി.
വാർത്ത പ്രചരണം-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *