പിങ്ക് ഡയമണ്ട് ലേലത്തിന് ; വില 300 കോടി

പിങ്ക് നിറത്തിലുള്ള അപൂർവ വജ്ര മോതിരത്തിന്‍റെ വിലയറിയാമോ.. ഏകദേശം 300 കോടിയിലേറെയാണ് ഈ വജ്രത്തിന് മൂല്യം കണക്കാക്കുന്നത്. അമൂല്യമായ ആഭരണങ്ങളുടെ വിൽപന നടത്തുന്ന ജനീവയിലെ ക്രിസ്റ്റി ഓക്‌ഷൻസ് അമൂല്യ ആഭരണം ലേലത്തിന് വച്ചിരിക്കുകയാണ്.

ഇന്ന് നടക്കുന്ന ലേലത്തില്‍ (നവംബർ 8ന്) 200–300 കോടി രൂപ ലേലത്തിലൂടെ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.18.18 കാരറ്റുള്ള ഈ വജ്രത്തിന്റേത് തെളിച്ചവും തിളക്കവമുള്ള പിങ്ക് നിറമാണ്. വളരെ വിരളമായേ ഇത്തരം വജ്രം ലഭിക്കൂ. ഇപ്പോൾ തന്നെ താൽപര്യം അറിയിച്ച് പലരും എത്തുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.

2018 ൽ 18.96 കാരറ്റുള്ള ഒരു പിങ്ക് ഡയമണ്ട് ലേലം ചെയ്തിരുന്നു. ഈ വജ്രത്തിന് ലേലത്തിൽ 400 കോടിയിലേറെ രൂപ ലഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *