ലാവരിയ (ഇടിയപ്പം നിറച്ചത്)

നീതു വിശാഖ്

ഇന്നത്തെത് ഒരു ശ്രീലങ്കൻ റെസിപ്പിയാണ്. ലാവരിയ എന്നാണ് ഇതിന്റെ പേര് മലയാളി വത്ക്കരിച്ചാൽ ഇടിയപ്പം നിറച്ചത് എന്നു പറയാം. Breakfast നും നാലുമണിക്കുമെല്ലാം വളരെ കോമണായി തയ്യാറാക്കുന്ന റെസിപ്പിയാണിത്.

ആവശ്യമുള്ള സാധനങ്ങൾ

കടലപ്പരിപ്പ് 1 കപ്പ്

തേങ്ങ ചിരകിയത് 1 കപ്പ്

ശർക്കര ചീകിയത് 250 ഗ്രാം

ഏലക്കായപ്പൊടി 1 ടീസ്പൂൺ

അരിപ്പൊടി 1 കപ്പ്

വെള്ളം ഒന്നരക്കപ്പ്

ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ശർക്കര കാൽ ഗ്ലാസ് വെള്ളം ഒഴിച്ച് ഉരുക്കിയെടുക്കുക.കടലപ്പരിപ്പ് 2 മണിക്കൂർ കുതിർത്തതിനു ശേഷം കുക്കറിൽ 4 വിസിൽ വരുന്നതു വരെ വേവിച്ചെടുക്കാം.

ഉരുക്കിയ ശർക്കര ചുവടു കട്ടിയുള്ള ഒരു പാത്രത്തിലേക്കുമാറ്റാം. അതിലേക്ക് ചിരകിയ തേങ്ങയും വേവിച്ചു വെച്ച കടലപ്പരിപ്പും ചേർത്ത് നന്നായി വിളയിച്ചെടുക്കാം. അതിലേക്ക് ഒരു നുള്ള് ഉപ്പും ഏലക്കായപ്പൊടിയും ചേർത്ത് യോജിപ്പിച്ച് മാറ്റിവെക്കാം.


ഒന്നരക്കപ്പ് വെള്ളം തിളപ്പിച്ച് ആവശ്യത്തിന് ഉപ്പ് ചേർത്ത് തിളച്ചു വരുമ്പോൾ അരിപ്പൊടി ചേർത്തു കൊടുക്കാം. (അപ്പത്തിന്റെയോ ഇടിയപ്പത്തിന്റെയോ പൊടി) നന്നായി കുഴച്ച് സേവനാഴിയിൽ ഇടിയപ്പത്തിന്റെ ചില്ലിട്ട് നിറച്ചു കൊടുക്കാം വാഴയിലയിൽ വെളിച്ചെണ്ണ തടവി അതിലേക്ക് കുറച്ചു വലുതായി പിഴിഞ്ഞെടുക്ക നടുക്കായി കടലപ്പരിപ്പിന്റെ മിശ്രിതം വെച്ചു കൊടുത്തതിനു ശേഷം 2 വശത്തു നിന്നും പതിയെ മടക്കണം ശേഷം ഇഢലി ചെമ്പിൽ വെച്ച് 20 മിനിറ്റ് ആവി കയറ്റിയെടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *