ടാങ്കർ ഡ്രൈവിംഗിൽ പെൺകരുത്ത്

ടാങ്കറിന് കൈകാണിച്ചു നിർത്തിച്ചപ്പോൾ ഡ്രൈവറെ കണ്ട് ഞെട്ടിയത് പോലീസ്‌ ആയിരുന്നു. അമ്പരപ്പ് അകന്നപ്പോൾ ഫയർ ആൻഡ് സേഫ്റ്റി ലൈസെൻസ് ഉണ്ടോ കാണിക്കു എന്ന ചോദ്യത്തിന് കൃത്യമായ രേഖ പെൺകുട്ടി ഹാജരാക്കി. മൂന്ന് വർഷമായി കൊച്ചിയിലുള്ള എണ്ണ കമ്പിനിയിൽ നിന്ന് ലോഡ് എടുത്ത് മലപ്പുറത്ത്‌ എത്തിക്കുന്നുണ്ടെന്നു കേട്ടപ്പോൾ ഇത് പൊതു സമൂഹം അറിയണമെന്ന് പോലീസും വിചാരിച്ചു അങ്ങനെ പെൺകുട്ടി സോഷ്യൽ മീഡിയയിൽ വൈറൽ ആയി. ടാങ്കർ ഓടിച്ചു മലയാളികളുടെ മനസ്സിൽ ഇടം നേടിയ തൃശ്ശൂർകാരി ഡെലിഷ ഡേവിസിന്റെ വിശേഷങ്ങൾ നമുക്ക് അറിയാം.

കുട്ടിയായിക്കുമ്പോഴേ അച്ഛൻ ഡേവിസനൊപ്പം ടാങ്കറിൽ പോകുമായിരിന്നു. ഡ്രൈവിംഗ് നെ കുറിച്ചുള്ള എന്റെ സംശയം കേട്ടപ്പോഴാണ് അതിൽ എന്റെ ഇന്റർസ്റ്റ് അപ്പച്ചന് മനസ്സിലായത്. പഴയ അംബാസിഡർ കാറിലായിരുന്നു. ഡ്രൈവിങ് പഠനം.അപ്പച്ചന്റെ വഴക്കുകൾ കിട്ടിയെങ്കിലും വേഗം ഡ്രൈവിങ് പഠിച്ചു.

കാലി ടാങ്കർ ഓടിച്ച് പരിശീലനം. കാറിനേക്കാൾ വേഗത്തിൽ ലോറി ഡ്രൈവിങ് പഠിച്ചു. ഇരുപതാം വയസ്സിൽ ഹെവി ലൈസൻസും സ്വ തമാക്കി. നിലവിൽ ടാങ്കർ ലോറി ഓടിക്കുന്നക്കാനുള്ള ഫയർ ആൻഡ് സേഫ്റ്റി ലൈസൻസുള്ള കേരളത്തിലെ ഏക വനിതയാണ്‌ ഡെലിഷ.40വർഷത്തിലേറെയായി ടാങ്കർ ഓടിക്കുന്ന ആളാണ് എന്റെ അപ്പച്ചൻ.എന്റെ സ്വപ്നങ്ങൾക്ക് കുടച്ചൂടാൻ അപ്പച്ചൻ എപ്പോഴും കൂട്ടിനുണ്ട്,അതുകൊണ്ടാണ് ഈ അപൂർവനേട്ടം എനിക്ക് കൈവരിക്കാൻ സാധിച്ചത് ഡെലിഷ പറയുന്നു.

ടാങ്കർ ഓടിക്കുന്നത് വിദ്യാഭ്യാസം കുറവായതു കൊണ്ടാണെന്നു നമ്മളിൽ ചിലരെങ്കിലും വിചാരിച്ചു കാണും. എന്നാൽ നമ്മുടെ ധാരണകൾക്കും അപ്പുറമാണ് ഡെലിഷ എന്ന പെൺകുട്ടി
എം കോം ഫിനാൻസിൽ റിസൾട്ട്‌ വെയ്റ്റ് ചെയ്യകയാണ് ഡെലിഷ.

മാസത്തിൽ 15-17 ലോഡെങ്കിലും കൊണ്ടുപോകാനുണ്ടാകും. ക്ലാസുള്ള ദിവസം വേറെ ആരെങ്കിലും ലോഡുമായി പോകും. കഴിഞ്ഞ ലോക്സൺ സമയ ക്ലാസ് ഇല്ലാത്തതിനാൽ സ്ഥിരമായി ലോഡുമായി എത്തിയിരുന്നു. ഇ വണയും ലോക്ഡൗൺ സമയത്ത ലോഡ് എത്തുന്നുണ്ട്.

യാത്രകൾ എനിക്ക് ഇഷ്ട്ടമാണ്. ഗവൺമെന്റ് ഡിപ്പാർട്മെന്റിൽ ഡ്രൈവർ ആകാൻ ആഗ്രഹിക്കുന്ന ഈ 23കാരിയുടെ അടുത്ത ലക്ഷ്യം വോൾവോ ഓടിച്ചു പരിശീലിക്കണം എന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *