കടല്‍തീരത്തിലൂടെ നടക്കണം; തൊണ്ണൂറ്റി അഞ്ചുകാരിയെ എടുത്ത് ബീച്ചിലൂടെ നടന്ന് ലൈഫ് ഗാര്‍ഡ്സ്

ഡോട്ടി ഷ്‌നൈഡറിന് ഒരാഗ്രഹം കടല്‍തീരത്ത് കൂടെ നടക്കണം. പക്ഷെ അവരുടെ പ്രായമാണ് വില്ലന്‍. ഡോട്ടി ഷ്‌നൈഡറിന് തൊണ്ണൂറ്റി അഞ്ച് വയസ്സാണ് പ്രായം.അലബാമയിലെ ഓറഞ്ച് ബീച്ചിലെ മണലിലൂടെ നടക്കാനും കടൽക്കാറ്റ് അനുഭവിക്കാനും നവതി കഴിഞ്ഞ ഡോട്ടി ഷ്‌നൈഡറും ആഗ്രഹിച്ചു. പ്രായത്തിന്‍റെ അവശത മറികടക്കാന്‍ അവര്‍ക്ക് ആകുമായിരുന്നില്ല. എന്നിരുന്നാലും ഡോട്ടിയുടെ ആഗ്രഹം സഫലമാക്കാൻ ഓറഞ്ച് ബീച്ചിലെ ലൈഫ് ഗാർഡുകൾ സന്നദ്ധ പ്രകടിപ്പിച്ചു.


അവിടുത്തെ ലൈഫ്ഗാർഡ് അവരെ കൈകളിൽ വാരിയെടുത്ത് കടൽത്തീരത്തിലൂടെ സഞ്ചരിക്കുകയും അവരുടെ പാദങ്ങൾ മണൽ തരികളിലും കടൽവെള്ളത്തിലും ഒരിക്കൽ കൂടി സ്പര്‍ശിക്കാനുള്ള അവസരം നൽകി. അങ്ങനെ ഡോട്ടിയുടെ ആഗ്രഹം നിറവേറി. ഡോട്ടിയും കുടുംബവും ബീച്ചിലെ റിസോർട്ടിൽ ഉണ്ടായിരുന്ന ആഴ്ച മുഴുവൻ, ലൈഫ് ഗാർഡുകൾ അവരെ റിസോർട്ടിൽ നിന്ന് ബീച്ചിലേക്ക് കൊണ്ടുപോയി.

ഡോട്ടിയുമൊത്തുള്ള ലൈഫ് ഗാർഡുകളുടെ ചിത്രങ്ങൾ ബീച്ചിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടായ ‘ഓറഞ്ച്ബീച്ച് സർഫ്രെസ്‌ക്യൂ’ എന്ന പേജിൽ അധികൃതർ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ചിത്രങ്ങളോടൊപ്പം ബീച്ച് അധികൃതർ പങ്കുവച്ച അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു, ”ലൈഫ് ഗാർഡുകൾ പൊതുജന സേവകരാണ്. മിസ്സിസ് ഡോട്ടി ഷ്‌നൈഡർ ഈയിടെ 95-ാം വയസ്സിൽ ഓറഞ്ച് ബീച്ചിൽ ഞങ്ങളെ സന്ദർശിക്കുകയും ബീച്ച് ആസ്വദിക്കാൻ ആഗ്രഹിക്കുകയും ചെയ്തു, പക്ഷേ സ്വന്തമായി മണലിലൂടെ അവർക്ക് നടക്കാൻ കഴിഞ്ഞില്ല.”


ഓറഞ്ച് ബീച്ചിൽ ആ ആഴ്ചയിലെ എല്ലാ ദിവസവും അവർ ഡോട്ടിയെ എങ്ങനെ സഹായിച്ചുവെന്നതിനെ സംബന്ധിച്ചും അവർ അടിക്കുറിപ്പിൽ പരാമർശിച്ചിട്ടുണ്ട്. ”ആഴ്ചയുടെ അവസാനം ഒരു ഫ്രിഡ്ജ് നിറയെ ഭക്ഷണവുമായി ആ കുടുംബം ഞങ്ങൾക്ക് നന്ദി പറഞ്ഞു,” എന്നും അടിക്കുറിപ്പിൽ കൂട്ടിച്ചേർത്തിരുന്നു. ദുർബലമായ ശാരീരിക അവസ്ഥലായിരുന്നിട്ടും, മിസ്സിസ് ഡോട്ടിക്ക് പരമാവധി ആസ്വാദിക്കാൻ കഴിയുന്ന തരത്തിൽ അവരെ കടത്തീരത്തിലൂടെ കൊണ്ടുപോയ ലൈഫ് ഗാർഡുകൾക്ക് അഭിനന്ദനം അറിയിച്ചും നന്ദി പറഞ്ഞും ഒട്ടേറെ നെറ്റിസണുകൾ കമന്റുകൾ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *