ട്രെയിന്‍ ടിക്കറ്റ് നഷ്ടപ്പെട്ടാല്‍ എന്ത് ചെയ്യണം??

ട്രെയിൻ ടിക്കറ്റ് നഷ്‌ടപ്പെട്ടാൽ എന്ത് ചെയ്യണം. ഭയപ്പെടുകയോ ടെന്‍ഷനാവേണ്ട കാര്യമില്ല ബദൽ മാർഗം ഉണ്ടെന്നാണ് ഐആർസിടിസി പറയുന്നത്.പഴയ ടിക്കറ്റിന് പകരം ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റുകൾ നല്‍കും എന്നാൽ ഇതിനായി യാത്രക്കാർ ഒരു നിശ്ചിത തുക റെയിൽവേക്ക് നൽകണം.

റിസർവേഷൻ ചാർട്ട് തയ്യാറാക്കുന്നതിന് തൊട്ടുമുമ്പ് ഒരു വ്യക്തി ടിക്കറ്റ് നഷ്ടപ്പെട്ടതായി റിപ്പോർട്ട് ചെയ്താൽ, സെക്കൻഡ്, സ്ലീപ്പർ ക്ലാസ് യാത്രക്കാർക്ക് 50 രൂപയ്ക്കും മറ്റെല്ലാ ക്ലാസുകൾക്കും 100 രൂപയ്ക്കും ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റ് ഇന്ത്യൻ റെയിൽവേ നൽകും. റിസർവേഷൻ ചാർട്ട് ഹാജരാക്കിയതിന് ശേഷം ടിക്കറ്റ് നഷ്ടപ്പെട്ടുവെന്ന് റിപ്പോർട്ട് ചെയ്യുകയാണെന്നുണ്ടെങ്കിൽ യഥാർത്ഥ ടിക്കറ്റിന്റെ വിലയുടെ 50 ശതമാനം അടച്ച് ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റ് നേടാം. ഇതെല്ലം കൺഫേം ആയ ടിക്കറ്റുകൾക്ക് മാത്രമേ ബാധകമുള്ളൂ.

കീറിപ്പോയതോ അല്ലെങ്കിൽ കേടുപാടുകൾ സംഭവിച്ചതോ ആയ ഒരു ട്രെയിൻ ടിക്കറ്റിന് റീഫണ്ടിന് അർഹതയുണ്ട്. മറ്റൊരു കാര്യം ട്രെയിൻ പുറപ്പെടുന്നതിന് മുമ്പ് ഒറിജിനൽ ടിക്കറ്റ് കണ്ടെത്തി ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റിനൊപ്പം നൽകിയാൽ, ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റിന്റെ വില ഉപഭോക്താവിന് തിരികെ ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *