ഗ്യാസ് വാങ്ങി പണം കളയേണ്ട; പരിഹാരം വീട്ടില്‍ത്തന്നെ….

പാചകവാതകത്തിന്‍റെ വില വീണ്ടും വര്‍ദ്ധിച്ചതായുള്ള വാര്‍ത്ത ഉള്‍ക്കിടലത്തോടെയാകും നമ്മള്‍ കേട്ടിട്ടുണ്ടാകുക. സാധാണകുടുംബങ്ങള്‍ക്ക് താങ്ങവുന്നതിലേറയാണ് ഇന്നത്തെ പാചകവാതക നിരക്ക്.എന്നാല്‍ കൃഷിയും കന്നുകാലി വളര്‍ത്തലും ഒത്തുചേര്‍ന്ന സമ്മിശ്ര കൃഷി രീതി നടപ്പിലാകുന്ന നമ്മുടെ നാട്ടില്‍ ചാണകത്തില്‍ നിന്നും പാചകത്തിന് വേണ്ടി ബയോഗ്യാസ് ഉത്പാദിപ്പിച്ച് ഇന്ധന ലഭ്യത ഉറപ്പാക്കാന്‍ കഴിയും.കൂടാതെ ഇതുകൂടുതല്‍ സുരക്ഷിതവും ലാഭകരവുമാണ്‌. ബയോഗ്യാസ് പ്ലാന്‍റ് നിര്‍മാണം കഴിഞ്ഞാല്‍പിന്നീട് ആവര്‍ത്തന ചിലവ് ഉണ്ടാകുന്നതേയില്ല എന്നതാണ് ഏറ്റവും വലിയ നേട്ടം.പാചകാവശ്യത്തിന് പുറമേ വിളക്കുകള്‍ കത്തിക്കുവാനും,പമ്പ് സെറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുവാനും ഈ വാതകം അനായാസം പ്രയോജനപ്പെടുത്താവുന്നതാണ്..

എല്ലാ ജൈവവസ്തുക്കളില്‍നിന്നും ബയോഗ്യാസ് ഉത്പാദിപ്പിക്കാംഎങ്കിലും ചാണകമാണ് ഇതിനായി കൂടുതല്‍ ഉപയോഗിക്കുന്നത്.മനുഷ്യന്‍,കോഴി,ആട്,പന്നി എന്നിവയുടെ വിസ്സര്‍ജ്യവസ്ത്തുക്കള്‍,അടുക്കളയിലെ മലിനജലം റബ്ബര്‍ ഷീറ്റടിക്കുമ്പോള്‍ പാഴാക്കി കളയുന്ന വെള്ളം എന്നിവയും ബയോഗ്യാസ് ഉല്പാദിപ്പിക്കുന്നതിന് ഉപയോഗിക്കാവുന്നതാണ്.

ചാണകത്തിന്റെ ലഭ്യത,കുടുംബാഗങ്ങളുടെ എണ്ണം എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്ലാന്റിന്റെ വലിപ്പം നിശ്ചയിക്കേണ്ടത് ക്യുബിക് മീറ്ററിലാണ് പ്ലാന്റിന്റെ വലിപ്പം സൂചിപ്പിക്കുന്നത്.ഒരു കിലോഗ്രാം ചാണകത്തില്‍ നിന്നും ഏകദേശം 0.04 ക്യുബിക് മീറ്റര്‍ ജൈവവാതകം ഉല്പാദിപ്പിക്കാംഎന്നും ഒരാളിന് ആവശ്യമായ ആഹാരം പാകം ചെയ്യുന്നതിന് ദിവസവും ഏകദേശം 0.3ക്യുബിക് മീറ്റര്‍ ഗ്യാസ് ആവശ്യമാണെന്നും കണക്കാക്കിയിരിക്കുന്നു.

ബയോഗ്യസിന്‍റെ മേന്മകള്‍

  • പ്ലാന്റിന്‍റെ നിര്‍മ്മാണചെലവ് ഒഴിവാക്കിയാല്‍ ജൈവവാതക ഉത്പാദനത്തിനുള്ള തുടര്‍ചെലവ് തുലോം കുറവാണ്.
  • ലിക്വിഫൈഡ് പെട്രോളിയം ഗ്യാസിനേ അപേക്ഷിച്ച് ജൈവവാതകം സുരക്ഷിതമാണ്.
  • ജൈവവാതകം കത്തുമ്പോള്‍ കരിയോ പുകയോ ഉണ്ടാകാത്തതിനാല്‍ പരിസര മലിനീകരണം ഉണ്ടാകുന്നില്ല. പാത്രങ്ങളും അടുക്കളയും ശുചിയായി സൂക്ഷിക്കാന്‍ കഴിയുന്നു.
  • നല്ല നിലയില്‍ പരിപാലിക്കുന്ന ബയോഗ്യാസ് പ്ലാന്റില്‍ നിന്നും നല്ല അളവില്‍ സ്ഥിരമായി ജൈവവാതകം ലഭിക്കുമെന്നതിനാല്‍ ലിക്വിഫൈഡ് പെട്രോളിയംഗ്യാസിനെ ആശ്രയിക്കേണ്ടി വരില്ല.
  • പാചകാവശ്യത്തിന് മാത്രമല്ല ജനറേറ്റര്‍വഴി ബള്‍ബും മറ്റും കത്തിക്കുന്നതിനും ഗ്രൈന്‍റര്‍ മുതലായവ പ്രവര്‍ത്തിപ്പിക്കുന്നതിനും ബയോഗ്യാസ് ഉപയോഗിക്കാം.
  • ബയോഗ്യാസ് ഉത്‌പാദനത്തിന്ശേഷം പ്ലാന്‍റില്‍ നിന്നും ലഭിക്കുന്ന ചാണകസ്ലറി യില്‍ സസ്യങ്ങള്‍ക്ക് ആവശ്യമുള്ള മൂലകങ്ങള്‍ കൂടുതല്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇതൊരുത്തമ ജൈവവളമാണ്.
  • മറ്റ് ഇന്ധനങ്ങളെ അപേക്ഷിച് പാചകം ചെയ്യാനുള്ള സമയം കുറച്ചുമതി.
  • വാതകത്തിന്‍റെ മര്‍ദം കുറവായതിനാല്‍ അപകട സാധ്യത കുറവാണ്.
  • ചാണകം ഉണക്കി കത്തിക്കുന്നതിനെക്കാള്‍ 60% ഇന്ധനക്ഷമത ബയോഗ്യാസിന് അധികമായുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *