“പിടികിട്ടാപ്പുള്ളി” ജിയോ സിനിമയിൽ റിലീസ്


ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ജിഷ്ണു ശ്രീകണ്ഠൻ സംവിധാനം ചെയ്യുന്ന പുതിയ കോമഡി ചിത്രം പിടികിട്ടാപ്പുള്ളി’ ജിയോ സിനിമയിൽ റിലീസായി.
സണ്ണി വെയ്ൻ, മെറീനാ മൈക്കിൾ, അഹാന കൃഷ്ണകുമാർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ഈ കോമഡി ത്രില്ലർ ചിത്രത്തിൽ സൈജു കുറുപ്പ്, ലാലു അലക്സ്, ബൈജു സന്തോഷ്,മേജർ രവി,അനൂപ് രമേശ്,കൊച്ചു പ്രേമൻ,കണ്ണൻ പട്ടാമ്പി,ചെമ്പിൽ അശോകൻ, പ്രവീണ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.
ജിയോ കണക്ഷൻ ഉള്ള എല്ലാ പ്രേക്ഷകർക്കും ഈ ചിത്രം സൗജന്യം ആയി കാണാൻ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത.
സഹനിർമ്മാണം – വി സി പ്രവീൺ, ബൈജു ഗോപാലൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർസ് – കൃഷ്ണമൂർത്തി, സുധാകർ ചെറുകുരു, തിരകഥ,സംഭാഷണം – സുമേഷ് വി റോബിൻ, ഛായാഗ്രഹണം- അൻജോയ് സാമുവേൽ, എഡിറ്റർ-ബിബിൻ പോൾ സാമുവേൽ,പ്രൊഡക്ഷൻ കൺട്രോളർ-ബിനു മുരളി,സംഗീതം-പി എസ് ജയഹരി,പശ്ചാത്തല സംഗീതം-വിൻ സാവിയോ,ആർട്ട് – ശ്രീകുമാർ കരിക്കോട്ട്, മേക്കപ്പ്-റോനെക്സ് സേവിയർ,ആക്ഷൻ – ജോളി ബാസ്റ്റിൻ,കോസ്റ്റ്യൂം – ധന്യ ബാലകൃഷ്ണൻ, ലിറിക്സ്-വിനായക് ശശികുമാർ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-രാകേഷ് കെ രാജൻ,അസോസിയേറ്റ് ഡയറക്ടർ-എം എസ് നിതിൻ,സ്റ്റിൽസ്-ജിയോ ജോമീ,ഡിസൈൻ – ഷിബിൻ സി ബാബു,വാർത്ത പ്രചരണം-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *