മിഷൻ-സി” ക്ക് U/A സർട്ടിഫിക്കറ്റ്


യുവ നടൻ അപ്പാനി ശരത്തിനെ നായകനാക്കി വിനോദ് ഗുരുവായൂര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്‌ത ‘മിഷന്‍ സി‘ എന്ന ചിത്രത്തിന്റെ സെൻസറിംങ് കഴിഞ്ഞു. എം സ്‌ക്വയർ സിനിമയുടെ ബാനറില്‍ മുല്ല ഷാജി നിർമിക്കുന്ന “മിഷൻ-സി”എന്ന റിയലിസ്റ്റിക് ക്രെെം ആക്ഷന്‍ ത്രില്ലർ ചിത്രത്തിന് U/A സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ” ഫാമിലി സീനുകൾക്ക് ഒപ്പം മിലിട്ടറി ആക്ഷൻ കൂടെ ഉള്ളതിനാൽ U/A സർട്ടിഫിക്കറ്റാണ് ലഭിച്ചത്.ഇനി റിലീസിനുള്ള ഒരുക്കങ്ങൾ ആരംഭിക്കുകയാണ്. കേരളത്തിന്‌ പുറത്തു തിയേറ്റർ റിലീസാണ് ആഗ്രഹിക്കുന്നത്.” സംവിധായകൻ വിനോദ് ഗുരുവായൂർ പറഞ്ഞു. മീനാക്ഷി ദിനേശാണ് നായിക. പ്രശസ്ത സംവിധായകന്‍ ജോഷിയുടെ “പൊറിഞ്ചു മറിയം ജോസ് ” എന്ന ചിത്രത്തില്‍ നെെല ഉഷയുടെ ആലപ്പാട്ട് മറിയത്തിന്റെ കൗമാര കാലം അവതരിപ്പിച്ച മീനാക്ഷി ദിനേശ് ആദ്യമായി നായികയായി അഭിനയിക്കുന്ന ചിത്രമാണ് ” മിഷന്‍-സി “.
മേജര്‍ രവി,ജയകൃഷ്ണന്‍, കെെലാഷ്,ഋഷി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.സുശാന്ത് ശ്രീനി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.
സുനില്‍ ജി ചെറുകടവ് എഴുതിയ വരികള്‍ക്ക് ഹണി,പാര്‍ത്ഥസാരഥി എന്നിവര്‍ സംഗീതം പകരുന്നു.വിജയ് യേശുദാസ്,അഖില്‍ മാത്യു എന്നിവരാണ് ഗായകര്‍. എഡിറ്റര്‍-റിയാസ് കെ ബദര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ബിനു മുരളി,കല-സഹസ് ബാല,മേക്കപ്പ്-മനോജ് അങ്കമാലി,വസ്ത്രാലങ്കാരം-സുനില റഹ്മാന്‍,സ്റ്റില്‍സ്-ഷാലു പേയാട്,ആക്ഷന്‍-കുങ്ഫ്യൂ സജിത്ത്,
പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-അബിന്‍.വാര്‍ത്ത പ്രചരണം. എ.എസ്. ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *